ദീപാവലി: പ്രധാനമന്ത്രി മോദി അയോധ്യയില്‍, രാമക്ഷേത്ര നിര്‍മാണ പുരോഗതി വിലയിരുത്തി | VIDEO


ദീപോത്സവത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും ചേര്‍ന്ന സ്വീകരിച്ചു.

അയോധ്യയിലെത്തിയ പ്രധാനമന്ത്രി മോദി |ഫോട്ടോ:ANI

ലഖ്നൗ (യു.പി): ദീപാവലിയുടെ തലേദിവസം അയോധ്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപോത്സവത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും ചേര്‍ന്ന് സ്വീകരിച്ചു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സരയു നദിക്കരയില്‍ നടക്കുന്ന ദീപോത്സവത്തില്‍ 15 ലക്ഷം ദീപങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തെളിയിക്കുന്നത്.

വൈകിട്ട് അയോധ്യയിലെ രാംലല്ലയില്‍ പ്രണാമം അര്‍പ്പിച്ച പ്രധാനമന്ത്രി രാമക്ഷേത്ര നിര്‍മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും ഒപ്പമുണ്ടായിരുന്നു.



2020-ല്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി അയോധ്യയിലെത്തുന്നത്. രാമക്ഷേത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. പ്രധാന ക്ഷേത്രത്തിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. 2023 ഡിസംബറോട് കൂടി ക്ഷേത്രത്തിന്റെ ഒരു ഭാഗം തീര്‍ഥാടകര്‍ക്കായി തുറന്നു നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

വൈകുന്നേരം പ്രധാനമന്ത്രി പ്രതീകാത്മകമായി ശ്രീരാമന്റെ രാജ്യാഭിഷേകം നടത്തി സരയൂ നദിയിലെ ന്യൂഘട്ടിലെ ആരതിക്ക് സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് ദീപോത്സവ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ഈ വര്‍ഷം ആറാമത് ദീപോത്സവമാണ് നടക്കുന്നത്, ആദ്യമായാണ് പ്രധാനമന്ത്രി ആഘോഷങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നത്. ചടങ്ങില്‍ 15 ലക്ഷത്തിലധികം ദീപങ്ങള്‍ തെളിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത നൃത്തരൂപങ്ങളുള്ള അഞ്ച് ആനിമേറ്റഡ് ടാബ്ലോകളും പതിനൊന്ന് രാമലീല ടാബ്ലോകളും അവതരിപ്പിക്കും. ഗ്രാന്‍ഡ് മ്യൂസിക്കല്‍ ലേസര്‍ ഷോയ്ക്കൊപ്പം സരയൂ നദിയുടെ തീരത്തുള്ള രാം കി പൈഡിയില്‍ നടക്കുന്ന 3-ഡി ഹോളോഗ്രാഫിക് പ്രൊജക്ഷന്‍ മാപ്പിംഗ് ഷോയ്ക്കും പ്രധാനമന്ത്രി സാക്ഷിയാകും.

Content Highlights: prime minister narendra modi , ayodhya,Deepotsav


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented