പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ഭൗതികദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പനാജിയിലെ കലാ അക്കാദമിയിലെത്തിയാണ് മോദി പരീക്കര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചത്. തുടര്‍ന്ന് പരീക്കറുടെ കുടുംബത്തോട് അദ്ദേഹം സംസാരിക്കുകയും ചെയ്തു. 

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, ടെക്‌സ്‌റ്റൈല്‍സ് വകുപ്പുമന്ത്രി സ്മൃതി ഇറാനി, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

smriti irani
photo: ANI

തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പൂര്‍ണഔദ്യോഗിക ബഹുമതികളോടെയാണ് പരീക്കറുടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടാണ് പരീക്കര്‍ അന്തരിച്ചത്. മകന്റെ വീട്ടില്‍വെച്ചായിരുന്നു അറുപത്തിമൂന്നുകാരനായ അദ്ദേഹത്തിന്റെ മരണം. നാലുവട്ടം ഗോവ മുഖ്യമന്ത്രിയായിരുന്ന പരീക്കര്‍, പ്രതിരോധമന്ത്രിപദവും വഹിച്ചിട്ടുണ്ട്.

content highlights: prime minister narendra modi pays homage to manohar parrikar