പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo:Twitter: @ANI
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വികസന യാത്രയിലെ ചരിത്ര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നത്തെ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തും. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് പുതിയ മന്ദിരമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപിച്ച് സംസാരിക്കുകയായിരുന്നു മോദി.
അമൃത് മഹോത്സവത്തില്‍ ജനങ്ങള്‍ക്കുള്ള ഉപഹാരമാണ് മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നം ലക്ഷ്യത്തിലെത്തിയതിന്റെ അടയാളമാണ് മന്ദിരം. ലോകം ബഹുമാനത്തോടെ ഇന്ത്യയെ ഉറ്റുനോക്കുന്നു. രാജ്യം മുന്നോട്ട് പോയാല്‍ ലോകവും പുരോഗമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളുടെ ഉദാഹരണവും ജനാധിപത്യത്തിന്റെ പ്രകാശവുമാണ് പുതിയ മന്ദിരമെന്നും അദ്ദേഹം വ്യക്തമാക്കി.
ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ സൂര്യോദയമാണ് പുതിയ മന്ദിരം. ആധുനികതയും പാരമ്പര്യവും ചേരുന്ന മന്ദിരം. പവിത്രമായ ചെങ്കോലിന്റെ മഹത്വം വീണ്ടെടുക്കാൻ സാധിച്ചു. മാധ്യമങ്ങളില്‍ ചെങ്കോലുമായി ബന്ധപ്പെട്ട പല വ്യാഖ്യാനങ്ങളും വന്നു. എന്നാല്‍ അതിനോടൊന്നും പ്രതികരിക്കാനില്ല. പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: prime minister narendra modi on new parliament


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..