'നമ്മുടെ മണ്ണില്‍ കണ്ണുവെച്ചവര്‍ക്ക് നിങ്ങള്‍ മറുപടികൊടുത്തു'; പരിക്കേറ്റ സൈനികരെ സന്ദര്‍ശിച്ച് മോദി


-

ലഡാക്ക്: ഇന്ത്യന്‍ മേഖലയില്‍ കണ്ണുവെച്ചവര്‍ക്ക് ഗാല്‍വനില്‍ സൈന്യം ഉചിതമായ മറുപടി കൊടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാല്‍വന്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നമ്മളെ വിട്ടുപോയ ധീരയോദ്ധാക്കള്‍ വെറുതെയല്ല ജീവന്‍ ത്യജിച്ചത്, അവരുടെ ധീരതയും അവര്‍ ചൊരിഞ്ഞ രക്തവും രാജ്യത്തെ യുവജനങ്ങളെയും പൗരന്മാരേയും തലമുറകളോളം പ്രചോദിപ്പിക്കും. നിങ്ങള്‍ കാണിച്ച ധീരതയും ശൗര്യവും ലോകത്തിന് ശക്തമായ സന്ദേശമാണ് നല്‍കിയത്. ശക്തരായ എതിരാളിയെ നേരിട്ട ഈ ധീരര്‍ ആരാണെന്നും അവര്‍ക്കുലഭിച്ച പരിശീലനം എന്താണെന്നം അവരുടെ ത്യാഗമെന്താണെന്നും അറിയാന്‍ ലോകത്തിന് ആഗ്രഹമുണ്ട്. നിങ്ങളുടെ ധീരത ലോകം വിശകലനം ചെയ്യുകയാണ്.

നിങ്ങളെ നേരിട്ട് കണ്ട് നന്ദി പറയാനാണ് ഞാനെത്തിയത്. വലിയ ഊര്‍ജവും കൊണ്ടാണ് താന്‍ ഇവിടെനിന്നും മടങ്ങുന്നത്. ഇന്ത്യ സ്വയംപര്യാപ്തമാവും. ഒരു ലോകശക്തിക്ക് മുന്നിലും നാം തലകുനിച്ചിട്ടില്ല. ഒരിക്കലും തലകുനിക്കുകയുമില്ല. നിങ്ങളെ പോലെയുള്ള ധീരയോദ്ധാക്കളുള്ളതിനാലാണ് എനിക്ക് ഇങ്ങനെ പറയാന്‍സാധിക്കുന്നത്.

നിങ്ങളെ ആദരിക്കുന്നതിനൊപ്പം ധീരരായ നിങ്ങള്‍ക്ക് ജന്മംനല്‍കിയ നിങ്ങളുടെ അമ്മമാരെക്കൂടി ആദരിക്കുന്നു. എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.

ഗാല്‍വനിലെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈനികരെ കാണാനാണ് പ്രധാനമന്ത്രി എത്തിയത്. നേരത്തെ ലഡാക്കിലെ നിമുവിലും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

മാതൃരാജ്യത്തെ കാത്തുസൂക്ഷിക്കാനായുള്ള ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവില്ലെന്ന് നിമുവില്‍ പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന് മനോവീര്യം പകരുന്ന പ്രസംഗമാണ് മോദി ലഡാക്കിലെ നിമുവില്‍ നടത്തിയത്.

Content Highlights: Prime Minister Narendra Modi met soldiers, who were injured in GalwanValleyClash of June 15

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented