നരേന്ദ്ര മോദി | Photo: PTI
ന്യൂഡല്‍ഹി: വിവിധ മേഖലകളില്‍ നേട്ടംകൈവരിച്ച ഇന്ത്യന്‍ വനിതകളെ അഭിനന്ദിച്ച് 'മന്‍ കീ ബാത്തില്‍' പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് സുരേഖാ യാദവ്, വ്യോമസേനയില്‍ മുന്നണിപ്പോരാളികളുടെ യൂണിറ്റിന്റെ മേധാവിസ്ഥാനത്തെത്തിയ ആദ്യ വനിതാ ഓഫീസര്‍ ഷാലിസ ധാമി തുടങ്ങിയവരുടെ നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ്, സുരേഖാ യാദവ് മറ്റൊരു റെക്കോഡ് കൂടി സ്ഥാപിച്ചിരിക്കുന്നു. വന്ദേ ഭാരതിന്റെ ലോക്കോ പൈലറ്റ് ആകുന്ന ആദ്യ വനിതയായും അവര്‍ മാറി, മോദി പറഞ്ഞു.
ഇന്ത്യയുടെ നാരീശക്തി മുന്നില്‍നിന്ന് നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ കരുത്താര്‍ജിക്കുന്നതില്‍ സ്ത്രീശക്തി നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഗാലാന്‍ഡില്‍ കഴിഞ്ഞ 75 വര്‍ഷത്തിനിടെ ആദ്യമായി രണ്ടു വനിതകള്‍ നിയമസഭയിലെത്തി. യു.എന്‍. മിഷനു കീഴില്‍ സമാധാനപാലനത്തിന് സ്ത്രീകള്‍ മാത്രമുള്ള പ്ലാറ്റൂണിനെ ഇന്ത്യ അയച്ചുവെന്നും മോദി ചൂണ്ടിക്കാണിച്ചു.
ഓസ്‌കര്‍ പുരസ്‌കാര വേദിയിലെ ഇന്ത്യന്‍നേട്ടത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണപരിപാടിയാണ് മന്‍ കീ ബാത്ത്. ഇന്നത്തേത് മന്‍ കീ ബാത്തിന്റെ 99-ാമത് ലക്കമായിരുന്നു.
Content Highlights: prime minister narendra modi mann ki baat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..