ആന്ധ്രയിലെ പെദാമിരാമിൽ സ്വാതന്ത്ര്യസമര സേനാനി അല്ലൂരി ശ്രീരാമ രാജുവിന്റെ 125-ാം ജന്മവാർഷികാഘോഷച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo - PTI
ഭീമവാരം: ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം ഏതാനും വര്ഷങ്ങളുടേതോ ഏതാനും വ്യക്തികളുടേതോ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വാതന്ത്ര്യപ്പോരാളികള്‍ സ്വപ്നംകണ്ട പുതിയ ഇന്ത്യ പടുത്തുയര്‍ത്താനും എല്ലാ വിഭാഗക്കാര്‍ക്കും തുല്യ അവസരങ്ങളുറപ്പാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ പെദാമിരാമില് സ്വാതന്ത്ര്യസമര സേനാനി അല്ലൂരി ശ്രീരാമ രാജുവിന്റെ 30 അടി ഉയരമുള്ള ഓട്ടുപ്രതിമ അനാവരണംചെയ്തു പ്രസംഗിക്കുകയായിരുന്നു മോദി. 27-ാം വയസ്സില്‍ രക്തസാക്ഷിയായ അല്ലൂരിയുടെ 125-ാം ജന്മവാര്ഷികമായിരുന്നു തിങ്കളാഴ്ച.
സ്വാതന്ത്ര്യപ്പോരാളികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള നയങ്ങളാണ് എട്ടുവര്‍ഷമായി തന്റെ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദന്, കേന്ദ്ര സാംസ്കാരികമന്ത്രി ജി. കിഷന് റെഡ്ഡി, മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന് റെഡ്ഡി, മുന്‍ കേന്ദ്രമന്ത്രിയും നടനുമായ കെ. ചിരഞ്ജീവി, സംസ്ഥാന സാംസ്കാരികമന്ത്രി ആര്.കെ. റോജ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിജയവാഡ വിമാനത്താവളത്തില്‍നിന്ന് പെദാമിരാമിയിലേക്ക് ഹെലികോപ്റ്ററില്‍ പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പ്രതിഷേധക്കാര്‍ കറുത്ത ബലൂണുകള്‍ പറത്തിയത് ആശങ്കയുയര്‍ത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..