'രാത്രി 10 മണിയായി നിയമം പാലിച്ചേ മതിയാകൂ'; റാലിയെ അഭിസംബോധന ചെയ്യാതെ ക്ഷമാപണവുമായി മോദി


നരേന്ദ്ര മോദി | Photo: ANI

ജയ്പുര്‍: ചടങ്ങിലേക്ക് എത്തിച്ചേരാന്‍ വൈകിയതിന് പിന്നാലെ മൈക്കിലൂടെയുള്ള പ്രസംഗം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിസംബോധന ചെയ്യാന്‍ സാധിക്കാത്തതിന് അദ്ദേഹം ജനങ്ങളോടു മാപ്പു പറയുകയും ചെയ്തു. വെള്ളിയാഴ്ച, രാജസ്ഥാനിലെ സിരോഹിയിലെ അബു റോഡ് മേഖലയില്‍ നടന്ന റാലിയ്ക്കിടെയാണ് സംഭവം. മൈക്ക് ഉപയോഗവുമായി ബന്ധപ്പെട്ട ചട്ടം പാലിക്കേണ്ടതിനാലാണ് തനിക്ക് പ്രസംഗം ഒഴിവാക്കേണ്ടിവന്നതെന്നും അതിന് മാപ്പു പറയുന്നുവെന്നും മോദി പറഞ്ഞു. സിരോഹിയിലേക്ക് വീണ്ടും വരുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് വാക്കുനല്‍കി.

'എത്തിച്ചേരാന്‍ വൈകി. ഇപ്പോള്‍ രാത്രി പത്തുമണിയായി. നിയമങ്ങളും ചട്ടങ്ങളും പാലിച്ചേമതിയാകൂ എന്ന് എന്റെ മനഃസാക്ഷി പറയുന്നു. അതുകൊണ്ട് ഞാന്‍ നിങ്ങളോടു മാപ്പു പറയുകയാണ്, മൈക്ക് ഉപയോഗിക്കാതെ തന്നെ മോദി പറഞ്ഞു. ഇവിടേക്ക് വീണ്ടും വരുമെന്ന് വാക്കു നല്‍കുന്നതായി പറഞ്ഞ മോദി, ഭാരത് മാതാ കീ ജയ് മുഴക്കുകയും ചെയ്തു. ചടങ്ങിനെത്തിയ ജനങ്ങള്‍ മുദ്രാവാക്യം ഏറ്റുവിളിച്ചു.

സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ രാജസ്ഥാന്‍ ബി.ജെ.പി. അധ്യക്ഷന്‍ സതീഷ് പൂനിയ, മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. സിരോഹി, ദുംഗര്‍പുര്‍, ബന്‍സ്‌വാര, ചിറ്റോര്‍ഗഢ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരും റാലിക്ക് എത്തിച്ചേര്‍ന്നിരുന്നു.

തെക്കന്‍ രാജസ്ഥാനിലെ പാര്‍ട്ടിപ്രവര്‍ത്തകരുടെ ആത്മവീര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇക്കൊല്ലം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജാറാത്തിനോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് ഇവിടം. രാജസ്ഥാനില്‍ അടുത്തകൊല്ലമാണ് തിരഞ്ഞെടുപ്പ്. ഗുജറാത്തിലെ ബനാസ്‌കാംഠ ജില്ലയിലെ അംബാജി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി അബു റോഡ് മേഖലയിലേക്ക് എത്തിയത്.

Content Highlights: prime minister narendra modi did not address a rally, as he reached the venue late

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented