അസ്ഥിരതയുടേയും അഴിമതിയുടേയും ഉറപ്പാണ് കോണ്‍ഗ്രസ്, ബിജെപിയുടേത് ഡബിള്‍ എന്‍ജിന്‍ സർക്കാർ- മോദി


ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി | Photo: Twitter / @narendramodi

ഷിംല: രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം ഭരണമുള്ള കോണ്‍ഗ്രസിന് സുസ്ഥിരമായ ഭരണം ഉറപ്പുനൽകാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചല്‍ പ്രദേശിൽ ബിജെപിയുടെ നിയമസഭാതിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

'രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണം അവശേഷിക്കുന്നത്. പാര്‍ട്ടിയുടെ ആഭ്യന്തര കലഹങ്ങളുടെ കാര്യത്തിലൊഴികെ വികസനത്തിന്റെ പേരിൽ കോണ്‍ഗ്രസ് വാർത്തകളില്‍ ഇടംപിടിക്കാറില്ല', പ്രധാനമന്ത്രി പരിഹസിച്ചു.



'അസ്ഥിരതയുടേയും അഴിമതിയുടേയും ഉറപ്പാണ് കോണ്‍ഗ്രസ്. ഹിമാചലിന് സ്ഥിരതയുള്ള ഒരു സർക്കാരിനെ നല്‍കാന്‍ കോൺ​ഗ്രസിന് സാധിക്കില്ല. കോൺ​ഗ്രസ് ഭരണത്തിലിരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പുരോ​ഗതിയുടെ ഒരു വാര്‍ത്തയും ഇതുവരെ പുറത്തുവന്നിട്ടില്ല', മോദി പറഞ്ഞു.

ഹിമാചല്‍ പ്രദേശിന് വേണ്ടത് സ്ഥിരതയുള്ളതും ശക്തവും വെല്ലുവിളികളെ അതിജീവിക്കുന്നതുമായ ഒരു സര്‍ക്കാരാണെന്നും ബിജെപി ഭരണത്തിലെത്തിയാൽ ഡബിൾ എൻജിൻ സർക്കാരിന്റെ ​ഗുണഫലങ്ങൾ സംസ്ഥാനത്തിന് ലഭ്യമാകുമെന്നും അത് ഹിമാചലിനെ വികസനത്തിന്റെ പുതിയതലങ്ങളിലേക്കെത്തിക്കുമെന്നും മോദി പ്രസ്താവിച്ചു.

ഈയാഴ്ച ബിജെപിയുടെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. നിലവിൽ ബിജെപി അധികാരത്തിലുള്ള ഹിമാചലിൽ നവംബർ പന്ത്രണ്ടിനാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

Content Highlights: prime minister narendra modi criticises congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented