വിലക്കയറ്റം: ലോക്‌സഭയിലും രാജ്യസഭയിലും ചര്‍ച്ചയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്


ഇന്ധനവില വർധനവിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് എം.പിമാരും നേതാക്കളും | Photo: ANI

ന്യൂഡല്‍ഹി: രാജ്യത്ത് കുത്തനെ കുതിക്കുന്ന വിലക്കയറ്റവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ചര്‍ച്ച നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭയിലെ റൂള്‍ 193 പ്രകാരം ചര്‍ച്ച നടത്തുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നത്. വിലക്കയറ്റവുമായി ബന്ധപ്പെട്ട് സഭയില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് ശിവസേന എം.പി. വിനായക് റാവുത്ത്, കോണ്‍ഗ്രസ് എം.പി. മനീഷ് തിവാരി എന്നിവര്‍ നോട്ടീസ് നല്‍കിയതായാണ് വിവരം.

വിലക്കയറ്റവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ഓഗസ്റ്റ് ഒന്നാംതീയതി തിങ്കളാഴ്ച ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. തൊട്ടടുത്ത ദിവസം, ചൊവ്വാഴ്ച രാജ്യസഭയിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയും റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ 18-നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത്. അപ്പോള്‍ മുതല്‍, വിലക്കയറ്റം, ജി.എസ്.ടി. വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യമുന്നയിക്കുകയും സഭാ നടപടികള്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്.

കഴിഞ്ഞ രണ്ട് ദിവസം 'രാഷ്ട്രപത്‌നി' വിവാദത്തില്‍ ലോക്‌സഭ നിര്‍ത്തിവെക്കുകയായിരുന്നു. രാഷ്ട്രപതിയെക്കുറിച്ച് ലോക്സഭയിലെ കോണ്‍ഗ്രസിന്റെ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ പരാമര്‍ശത്തെച്ചൊല്ലി പാര്‍ലമെന്റിനകത്തും പുറത്തും ഭരണ-പ്രതിപക്ഷ പോരലേര്‍പ്പെടുകയായിരുന്നു. സഭയുടെ നടുത്തളത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു.

Content Highlights: Price rise debate in Lok Sabha on Aug 1, likely in Rajya Sabha next day - Reports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented