ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം ദുര്‍ബലമാക്കപ്പെടുന്നു, ജനങ്ങള്‍ അസന്തുഷ്ടർ- രാഹുല്‍ ഗാന്ധി


1 min read
Read later
Print
Share

രാഹുൽ ഗാന്ധി | ഫോട്ടോ: എ.എഫ്.പി.

വാഷിങ്ടണ്‍: ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം ദുര്‍ബലമാക്കപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ മാധ്യമസ്വാതന്ത്രത്തിന് നിര്‍ണായകമായ പങ്കുണ്ടെന്നും വിമര്‍ശനങ്ങളോട് മുഖം തിരിക്കുകയല്ല വേണ്ടതെന്നും രാഹുല്‍ വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങൾ സന്തുഷ്ടരല്ലെന്നും വിലക്കയറ്റം കാരണം ബുദ്ധിമുട്ടുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

'ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം ദിനം പ്രതി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ പങ്കുവഹിക്കുന്നതാണ് മാധ്യമസ്വാതന്ത്ര്യം. വിമര്‍ശനങ്ങളോട് മുഖം തിരിക്കാതിരിക്കുക എന്നതാണ് ജനാധിപത്യം ആവശ്യപ്പെടുന്നതും', രാഹുല്‍ പറഞ്ഞു.

'ചുറ്റും കേള്‍ക്കുന്നത് മാത്രം വിശ്വസിക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. അതുകൊണ്ടാണ് ജനങ്ങളെ അടുത്തറിയാന്‍ ഇന്ത്യ ഞാന്‍ നടന്നുകണ്ടത്. അവരാരും സന്തുഷ്ടരായിരുന്നില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്‌നങ്ങള്‍ അവരെ ഗുരുതരമായി തന്നെ ബാധിക്കുന്നുവെന്ന് അവര്‍ തുറന്നു സമ്മതിച്ചു', രാഹുല്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുമായി വാഷിങ്ടണ്‍ നാഷണല്‍ പ്രസ് ക്ലബില്‍ നടന്ന കൂടിക്കാഴ്ചയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

അതിനിടെ, രാഹുല്‍ വീണ്ടും വിദേശത്തു പോയി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന വിമർശനവുമായി ബി.ജെ.പിയും രംഗത്തെത്തി.

Content Highlights: press freedom weakening in india and people are not happy due to inflation says rahul gandi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul

1 min

'വയനാട്ടിലല്ല, ഹൈദരബാദില്‍ എനിക്കെതിരേ മത്സരത്തിനുണ്ടോ'; രാഹുലിനെ വെല്ലുവിളിച്ച് ഒവൈസി

Sep 25, 2023


lawrence bishnoi,sukha duneke

1 min

'പാപങ്ങൾക്ക് നൽകിയ ശിക്ഷ' കാനഡയിൽ ഖലിസ്താൻ വാദിയെ കൊലപ്പെടുത്തിയത് തങ്ങളെന്ന് ലോറൻസ് ബിഷ്ണോയി

Sep 21, 2023


Gurpatwant Singh Pannun

1 min

നടപടികൾ കടുപ്പിച്ച് എൻ.ഐ.എ; ഖലിസ്താൻ വാദി ഗുര്‍പത്വന്ത് സിങ് പന്നൂനിന്റെ സ്വത്ത് കണ്ടുകെട്ടി

Sep 23, 2023


Most Commented