നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ കാത്തുസൂക്ഷിക്കേണ്ടത് പൗരന്മാര്‍ - രാഷ്ട്രപതി


റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ടപതി രാംനാഥ് കോവിന്ദ്

Ramnath Kovind. Image.DD News

ന്യൂഡല്‍ഹി: നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ജനാധിപത്യ ആശയങ്ങളുടെ ഉത്തരവാദിത്വം ഓരോ പൗരനമുണ്ട്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമെന്ന നിലയില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഭരണഘടന അവകാശങ്ങള്‍ നല്‍കുന്നുണ്ട്. ഭരണഘടനാ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ കാത്തുസൂക്ഷിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ബാധ്യസ്ഥരാണ്. നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നീ മൂന്ന് ഭാഗങ്ങളാണ് രാജ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെങ്കിലും ഓരോ പൗരന്മാരുമാണ് രാജ്യത്തിന്റെ യഥാര്‍ഥ ശക്തിയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

ഒരു ലക്ഷ്യത്തിനായി പോരാടുമ്പോള്‍ എല്ലാവരും, പ്രത്യേകിച്ച് യുവാക്കള്‍ മനുഷ്യരാശിക്ക് നമ്മുടെ രാഷ്ട്രപിതാവ് നല്‍കിയ അഹിംസയുടെ സന്ദേശം മറക്കരുത്. അദ്ദേഹത്തിന്റെ ജീവിത മൂല്യങ്ങള്‍ ഓര്‍ത്താല്‍ ഭരണഘടനാ ആശയങ്ങള്‍ പിന്തുടരാന്‍ എളുപ്പം സാധിക്കുന്നതാണ്. - രാഷ്ട്പപതി പറഞ്ഞു.

സ്വച്ഛ് ഭാരത് അഭിയാന്‍ എന്ന ആശയം രാജ്യത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ അത്ഭുതകരമായ വിജയമാണ് ഉണ്ടാക്കിയത്. അതേസമയം, പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പദ്ധിയുടെ നേട്ടങ്ങള്‍ അഭിനന്ദാര്‍ഹമാണ്. എട്ടുകോടി ഗുണഭോക്താക്കളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി 14 കോടിയിലധികം കര്‍ഷകര്‍ക്കും മറ്റു കുടുംബങ്ങള്‍ക്കും കുറഞ്ഞ വരുമാനം ആറായിരം രൂപയാക്കി.

ജമ്മു-കശ്മീര്‍, ലഡാക്ക്, തുടങ്ങി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലും സമഗ്രവികസനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിരന്തരമായ ശ്രമം നടത്തുന്നു. വിദ്യാഭ്യാസമേഖലയില്‍ രാജ്യത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. രാജ്യത്തെ ഒരോ കുട്ടിക്കും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാഷ്ട്രീയപരമായ ആശയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കാന്‍ സര്‍ക്കാറും പ്രതിപക്ഷവും ശ്രമിക്കണം.

Content Highlights: President Ramnath Kovind's message on 71st Indian Republic Day

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented