ന്യൂഡല്‍ഹി : നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്റെ ആരോഗ്യ നില തൃപ്തികരം. 

സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിന്ദിനെ എയിംസ് ആശുപത്രിയില്‍ തുടര്‍പരിശോധനകള്‍ക്കായി പ്രവേശിപ്പിക്കും.

 വെള്ളിയാഴ്ചയാണ് കോവിന്ദിനെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു ശേഷം നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. 

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയുടെ മകനുമായി അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് സംസാരിച്ചു.

content highlights: President Ramnath Kovind's condition stable, Army hospital refers him to AIIMS