ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ മലയാളത്തിന്റെ മഹാകവി വള്ളത്തോളിന്റെ വരികള്‍ ഉദ്ധരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം...എന്ന വരിയാണ് രാഷ്ട്രപതി പാര്‍ലമെന്റില്‍ ഉദ്ധരിച്ചത്. കൈയടികളോടെയാണ് വരികള്‍ സഭ ഏറ്റെടുത്തത്.

നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച രാഷ്ട്രപതി റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക പരേഡിലുണ്ടായ അക്രമസംഭവങ്ങളെ അപലപിച്ചു. ദേശീയ പതാകയും റിപ്പബ്ലിക് ദിനം പോലുള്ള വിശേഷ ദിനവും കഴിഞ്ഞ ദിവസങ്ങളില്‍ അപമാനിക്കപ്പെട്ടുവെന്നാണ് രാഷ്ട്രതി പറഞ്ഞത്. 

പ്രസംഗത്തില്‍ ചൈനക്ക് മുന്നറിയിപ്പ് നല്‍കിയ രാഷ്ട്രപതി കടന്നുകയറ്റത്തിന് ഇന്ത്യ തക്കതായ മറുപടി നല്‍കിയെന്നും കൂട്ടിച്ചേര്‍ത്തു.