ന്യൂഡല്‍ഹി: നെഞ്ചിലെ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. എയിംസ് ആശുപത്രിയില്‍ ഈ മാസം 30നാണ് ശസ്ത്രക്രിയ നടത്തുക.

വെള്ളിയാഴ്ച സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശനിയാഴ്ച എയിംസിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.

നിലവില്‍ ബംഗ്ലാദേശിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയുടെ മകനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു. വെള്ളിയാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രാഷ്ട്രപതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

Content Highlights: President Ram Nath Kovind to undergo bypass procedure at AIIMS on March 30