ന്യൂഡല്‍ഹി: ഒന്‍പതാം ക്ലാസുകാരനായ റിയാസിന്റെ സ്വപ്‌നങ്ങളെല്ലാം സൈക്കിളിലാണ്. സൈക്ലിങ്ങ് ഉയരങ്ങള്‍ കീഴടക്കി ലോകത്തെ തന്നെ മികച്ച താരമാകുകയാണ് റിയാസിന്റെ സ്വപ്‌നം. എന്നാൽ സ്വന്തം സൈക്കിളില്ലാത്ത സങ്കടത്തിലായിരുന്നു റിയാസ്. എന്നാൽ ആ സങ്കടം ദുരീകരിക്കാൻ പ്രഥമ പൗരൻ തന്നെ എത്തിയതിന്റെ ഞെട്ടലിലാണ് റിയാസ്. റിയാസിന്റെ കഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ രാഷ്ട്രപതി രാം നാഥ് കോവിന്ദ് റിയാസിന് സൈക്കിള്‍ സമ്മാനിക്കുകയായിരുന്നു.
പഠനത്തിന്റെയും ജോലി തിരക്കുകളുടെയും ഇടയിലാണ് റിയാസ് സൈക്ലിങ്ങ് പരിശീലനത്തിനായി സമയം കണ്ടെത്തുന്നത്. 2017ല്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന സ്റ്റേറ്റ് സൈക്ലിങ്ങ് ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയിരുന്നു. ഗുവാഹത്തിയില്‍ വെച്ച് നടന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ പങ്കെടുത്ത റിയാസ് ദേശീയ തലത്തില്‍ നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു. സ്വന്തമായി സൈക്കിള്‍ ഇല്ലാത്ത റിയാസ് കടംവാങ്ങിയ സൈക്കിളുപയോഗിച്ചാണ് ഈ വിജയങ്ങള്‍ സ്വന്തമാക്കിയത്.
Motivating youth for nation-building!
— President of India (@rashtrapatibhvn) July 31, 2020
President Kovind gifted a racing bicycle to a school boy Riyaz who dreams of excelling as a top cyclist. The President wished him to become an international cycling champion and realise his dream through hard work. https://t.co/LcwrPknMdf pic.twitter.com/J1pL5dsZ8P
ബിഹാറിലെ മധുബാനി ജില്ലക്കാരനായ റിയാസ് ഡല്‍ഹിയിലെ അനന്ത് വിഹാറിലുള്ള സര്‍വോദയ ബാല്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ്. വീട്ടില്‍ മാതാപിതാക്കളും രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണുള്ളത്. ഗാസിയാബാദില്‍ വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. പിതാവ് പാചകം ചെയ്താണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. ഒഴിവുസമയങ്ങളില്‍ റിയാസ് പാത്രം കഴുകുന്ന ജോലിക്ക് പോകും. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പ്രമേദ് ശര്‍മ്മ എന്നയാളുടെ കീഴില്‍ റിയാസ് സൈക്ലിങ്ങില്‍ പരിശീലനം നടത്തുന്നുണ്ട്.
സൈക്കിള്‍ സമ്മാനിച്ച ശേഷം ഉയരങ്ങള്‍ കീഴടക്കാന്‍ റിയാസിനാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
content Highlight: President Ram Nath Kovind gifts bicycle to delhi school boy