Screen grab | PTI
ഭുവനേശ്വര്‍: പരിപാടിക്കിടെ വൈദ്യുതി നിലച്ചിട്ടും ഇരുട്ടില്‍ പ്രസംഗം തുടര്‍ന്ന് പ്രസിഡന്റ് ദ്രൗപദി മുര്‍മു. ഇതിന്റെ വീഡിയോ പുറത്തുവന്നു. വെളിച്ചം അണഞ്ഞയുടനേ, കറണ്ട് ഒളിച്ചുകളിക്കുകയാണെന്ന് തമാശ രൂപേണ അവര്‍ പറഞ്ഞു. ഇത് സദസ്സില്‍ ചിരി പടര്‍ത്തി. തുടര്‍ന്ന് വെളിച്ചമുള്ളതും വെളിച്ചമില്ലാത്തതും നമുക്ക് ഒരുപോലെയാണെന്നു പറഞ്ഞ് അവര്‍ പ്രസംഗം തുടരുകയായിരുന്നു.
ഒഡിഷയിലെ മഹാരാജ ശ്രീ രാമചന്ദ്ര ബഞ്ചാദിയോ സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം. പ്രസിഡന്റ് പ്രസംഗം തുടരവേ, വെളിച്ചം അണയുകയായിരുന്നു. എന്നാല്‍ മൈക്കും എ.സി.യും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
അതേസമയം രാഷ്ട്രപതി പങ്കെടുത്ത ഒരു പരിപാടിക്കിടെ കറണ്ട് പോയി സദസ്സൊന്നടങ്കം ഇരുട്ടിലായത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് സംസ്ഥാന ബി.ജെ.പി. നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് മാപ്പുപറയണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.
Content Highlights: president murmu continues speech in darkness as lights go off
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..