പറക്കലിന് മുന്നോടിയായി രാഷ്ട്രപതി തേസ്പുർ വ്യോമതാവളത്തിൽ | Photo: Twitter/ANI
ഗുവാഹത്തി: സുഖോയ് 30 എം.കെ.ഐ. യുദ്ധവിമാനത്തില്‍ പറന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അസമിലെ തേസ്പുര്‍ വ്യോമതാവളത്തില്‍ നിന്നാണ് രാഷ്ട്രപതി പറന്നത്. വ്യോമസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമായിരുന്നു പറക്കല്‍.
മൂന്ന് ദിവസത്തെ അസം സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് രാഷ്ട്രപതി അസമിലെത്തിയത്. റഷ്യ വികസിപ്പിച്ച ദീര്‍ഘദൂര യുദ്ധവിമാനമാണ് സുഖോയ്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ഇന്ത്യയില്‍ വിമാനം നിര്‍മിക്കുന്നത്.
നേരത്തെ, രാഷ്ട്രപതിമാരായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാം, രാം നാഥ് കോവിന്ദ്, പ്രതിഭാ പാട്ടീല്‍ എന്നിവരും സുഖോയ് യുദ്ധവിമാനങ്ങളില്‍ സഞ്ചരിച്ചിരുന്നു. മൂവരും മഹാരാഷ്ട്രയിലെ പുണെ വ്യോമതാവളത്തില്‍ നിന്നാണ് സുഖോയ് യാത്ര നടത്തിയത്.
Content Highlights: President Droupadi Murmu takes sortie on Sukhoi 30 MKI fighter aircraft
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..