ഒരുകാലത്ത് അടിച്ചുവാരുകയും വൃത്തിയാക്കുകയും ചെയ്ത സ്‌കൂള്‍മുറ്റത്ത് വീണ്ടും; വിതുമ്പി രാഷ്ട്രപതി


''ഉപര്‍ബേഡ ഗ്രാമത്തിലെ സ്‌കൂളിലാണ് പഠിച്ചുതുടങ്ങിയത്. സ്‌കൂള്‍ എന്നു പറയാനാകില്ല. കെട്ടിടമൊന്നുമില്ല. പുല്ലുമേഞ്ഞ ഒരു കുടിലാണത്. അവിടം ഞങ്ങള്‍തന്നെ അടിച്ചുവാരണം. സ്‌കൂളില്‍ മുഴുവന്‍ ചാണകമുണ്ടാകും. അതെല്ലാം വൃത്തിയാക്കണം''

രാഷ്ട്രപതി ദ്രൗപദി മുർമു താൻ പഠിച്ച ഭുവനേശ്വറിലെ കുന്ദലകുമാരി സാബത്ത് ഗേൾസ് സ്‌കൂളിൽ വിദ്യാർഥികൾക്കൊപ്പം

ഭുവനേശ്വര്‍: ഒരുകാലത്ത് അടിച്ചുവാരുകയും തുടച്ചുവൃത്തിയാക്കുകയും ചെയ്ത സ്‌കൂള്‍മുറ്റത്ത് വീണ്ടുമെത്തിയപ്പോള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ മനസ്സില്‍ ഓര്‍മകളുടെ തിരതള്ളല്‍. ഇക്കുറി സുരക്ഷാ ഉദ്യോഗസ്ഥരും മറ്റ് സന്നാഹങ്ങളും കൂടെയുണ്ടായിരുന്നു. എങ്കിലും അഞ്ചുപതിറ്റാണ്ടുമുമ്പത്തെ കഷ്ടപ്പാടിന്റെ അധ്യായങ്ങള്‍ ഓര്‍ത്തപ്പോള്‍ രാജ്യത്തിന്റെ പ്രഥമവനിത ഒരുനിമിഷം വിതുമ്പി...

രാഷ്ട്രപതിയായശേഷം തന്റെ പഴയ വിദ്യാലയത്തിലേക്ക് ദ്രൗപദി മുര്‍മുവിന്റെ ആദ്യവരവായിരുന്നു ഇത്. ഒഡിഷക്കാരിയായ അവര്‍ എട്ടുമുതല്‍ 11 വരെ ക്‌ളാസുകളില്‍ പഠിച്ച കുന്ദലകുമാരി സാബത്ത് ഗേള്‍സ് സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെയാണ് എത്തിയത്.പഴയ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സംഘം സ്വീകരിക്കാനെത്തി. അന്ന് താമസിച്ചിരുന്ന ആദിവാസി ഹോസ്റ്റലും സന്ദര്‍ശിച്ചു. ഹോസ്റ്റലില്‍ ഉപയോഗിച്ചിരുന്ന കട്ടില്‍ കണ്ടപ്പോള്‍ ഒരുനിമിഷം വികാരഭരിതയായി. അല്പനേരം അതില്‍ കിടന്നു. സ്‌കൂള്‍കാലത്തെ കൂട്ടുകാരിയായ ചുനിയെ അന്വേഷിച്ചെങ്കിലും അവര്‍ ചടങ്ങിന് എത്തിയിരുന്നില്ല.

1970-'74 കാലത്താണ് മുര്‍മു ഇവിടെ പഠിച്ചത്. പഠനം തുടങ്ങിയ കണ്ഡഗിരിയിലെ തപാവന സ്‌കൂളും സന്ദര്‍ശിച്ചു. ''ഉപര്‍ബേഡ ഗ്രാമത്തിലെ സ്‌കൂളിലാണ് ഞാന്‍ പഠിച്ചുതുടങ്ങിയത്. സ്‌കൂള്‍ എന്നു പറയാനാകില്ല. കെട്ടിടമൊന്നുമില്ല. പുല്ലുമേഞ്ഞ ഒരു കുടിലാണത്. അവിടം ഞങ്ങള്‍തന്നെ അടിച്ചുവാരണം. സ്‌കൂളില്‍ മുഴുവന്‍ ചാണകമുണ്ടാകും. അതെല്ലാം ഞങ്ങള്‍ വൃത്തിയാക്കണം. ഇന്നത്തെ കുട്ടികള്‍ ഭാഗ്യവാന്മാരാണ്. അവര്‍ക്കു പഠനത്തെക്കുറിച്ചുമാത്രം ചിന്തിച്ചാല്‍ മതി'' -മുര്‍മു പറഞ്ഞു.

വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കണമെന്ന് അവര്‍ കുട്ടികളെ ഉപദേശിച്ചു.

Content Highlights: President Droupadi Murmu Odisha School


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented