Photo: ANI
ന്യൂഡല്‍ഹി: കൊളീജിയം നിര്‍ദേശിച്ച പേരുകള്‍ കേന്ദ്രം അംഗീകരിച്ചതിന് പിന്നാലെ സുപ്രീം കോടതിയിലേക്കുള്ള പുതിയ അഞ്ചു ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. നിയമനത്തിന് കൊളീജിയം ശുപാര്‍ശ നല്‍കി ഏകദേശം രണ്ടുമാസത്തിനു ശേഷമാണ് വിഷയത്തില്‍ നടപടിയുണ്ടായിരിക്കുന്നത്.
രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോല്‍, മണിപ്പുര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി. സഞ്ജയ് കുമാര്‍, പട്‌ന ഹൈക്കോടതിയിലെ ജഡ്ജി അഹ്‌സാനുദ്ദീന്‍ അമാനുള്ള, അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജി മനോജ് മിശ്ര എന്നിവരുടെ നിയമനത്തിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.
കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകള്‍ക്ക് അംഗീകാരം നല്‍കുന്നത് വൈകുന്നതുമായി ബന്ധപ്പട്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തെ അതൃപ്തി അറിയിച്ചിരുന്നു. വിഷയം ഗൗരവമേറിയതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന്, വിഷയത്തില്‍ ഉടന്‍ തീരുമാനം കൊള്ളുമെന്ന് കേന്ദ്രം സുപ്രീം കോടതിക്ക് ഉറപ്പു നല്‍കിയിരുന്നു.
അഞ്ച് നിയുക്ത ജഡ്ജിമാര്‍ സത്യവാചകം ചൊല്ലി അധികാരമേല്‍ക്കുന്നതോടെ സുപ്രീം കോടതിയിലെ ജസ്റ്റിസുമാരുടെ അംഗസംഖ്യ 32 ആകും. നിലവില്‍, ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 27 ജസ്റ്റിസുമാരാണ് സുപ്രീം കോടതിയിലുള്ളത്.
Content Highlights: president approves five judges to supreme court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..