പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നടത്തിയ റോഡ് ഷോയിൽ നിന്ന് |ഫോട്ടോ:PTI
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന ബിജെപിയുടെ ദ്വിദിന ദേശീയ ഏക്സിക്യുട്ടീവിന്റെ ആദ്യദിന യോഗം അവസാനിച്ചു. വരുന്ന മാസങ്ങളില്‍ നടക്കാനിരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുപ്രധാന യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഡല്‍ഹിയില്‍ വലിയ റോഡ് ഷോയും നടത്തി. 35 കേന്ദ്ര മന്ത്രിമാര്‍, 15 മുഖ്യമന്ത്രിമാര്‍ ഉപമുഖ്യമന്ത്രിമാരടക്കം ഉന്നത ബിജെപി നേതാക്കളെല്ലാം ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
'2023 ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട വര്‍ഷമാണ്, ജെ.പി.നഡ്ഡ യോഗത്തില്‍ ഞങ്ങളോട് പറഞ്ഞു. അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ വര്‍ഷം ഒമ്പത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും വിജയിക്കണമെന്ന് പാര്‍ട്ടി അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്' - യോഗ വിവരം വിശദീകരിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ദുര്‍ബ്ബലമായ ബൂത്തുകള്‍ കണ്ടെത്തി അവയെ ശക്തിപ്പെടുത്തുകയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ നിര്‍ദേശിച്ചു. 72,000 ബൂത്തുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയതായി പാര്‍ട്ടി അധ്യക്ഷന്‍ യോഗത്തില്‍ വ്യക്തമാക്കിയെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
.jpg?$p=d9edb90&&q=0.8)
'രാജ്യത്തുടനീളമുള്ള 100 ലോക്സഭാ മണ്ഡലങ്ങളിലായി 72,000 ബൂത്തുകള്‍ അടയാളപ്പെടുത്തി, അവിടെ ബി.ജെ.പി ദുര്‍ബലമാണെന്ന് തിരിച്ചറിഞ്ഞു. 1.3 ലക്ഷം ബൂത്തുകളില്‍ എത്തി പാര്‍ട്ടിയുടെ നയങ്ങള്‍ പ്രചരിപ്പിച്ചു' രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
നേരത്തെ 20 മിനിറ്റ് നീണ്ടുനിന്ന റോഡ് ഷോയില്‍ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിര്‍മലാ സീതാരാമന്, എസ്. ജയ്ശങ്കര് എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. സമ്മേളനവേദിക്ക് മുന്നില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ പതിവില്ല. എന്നാല്‍, ഒമ്പത് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തുടക്കമെന്ന നിലയിലായിരുന്നു പരിപാടി.
Content Highlights: Prepare to Win Polls in 9 States, Will Be Prelude to Lok Sabha Elections
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..