ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ കണക്കിലെടുത്ത് എന്‍ആര്‍സിക്ക് പകരം വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ തയ്യാറാക്കാന്‍ പ്രധാനന്ത്രിയോട് നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്.
തൊഴില്‍രഹിതരുടെ പട്ടികയെ ഏകീകൃത അജണ്ടയെന്നും എന്‍ആര്‍സിയെ വിഭജന അജണ്ടയെന്നുമാണ് ദ്വിഗ് വിജയ് സിങ് ട്വിറ്ററിലൂടെ വിശേഷിപ്പിക്കുന്നത്.
'പ്രധാനമന്ത്രിയോട് ഒരു നിര്‍ദേശം, രാജ്യമാകെ അശാന്തിയും അസ്വസ്ഥതകളുമുണ്ടാക്കുന്ന എന്‍ആര്‍സിക്ക് പകരം രാജ്യത്തെ വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ യുവാക്കളുടെ ദേശീയ പട്ടിക തയ്യാറാക്കണം. അത് അദ്ദേഹം അത് ചെയ്യില്ല, കാരണം അത് വിഭജന അജണ്ടയുടെ ഭാഗമല്ലല്ലോ, ഐക്യത്തിന്റെ അജണ്ടയല്ലേ' - ദിഗ്വിജയ് സിങ്ങ് ട്വിറ്ററില്‍ കുറിച്ചു.
Content Highlights: Prepare National educated umployements ctizens list instead of NRC , says Digvijaya Singh to PM


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..