പട്‌ന: ബിഹാറിലെ പട്‌നയില്‍ ഗര്‍ഭിണിയായ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. അബോധാവസ്ഥയിലായ 24കാരിയെ പട്‌ന ജംങ്ഷന്‍ സ്റ്റേഷന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചാണ് പ്രതികള്‍ മുങ്ങിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിശാല്‍, അങ്കിത് എന്നീ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. 

ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിന് പുറത്തേക്ക് നടക്കാനിറങ്ങിയ യുവതിയോട് സമീപവാസികളായ രണ്ട് പേര്‍ അപമര്യാദമായായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ യുവതിയെ ബലംപ്രയോഗിച്ച് സമീപമുള്ള പാടത്തേക്ക് കൊണ്ടുപോയി. മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തിയ ശേഷം മൂന്ന് പേരും ചേര്‍ന്ന്  പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.  

പീഡനം ചെറുക്കാന്‍ ശ്രമിച്ച യുവതിയെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു. പിന്നീട് യുവതിയുടെ ശബ്ദം കേട്ടെത്തിയ റെയില്‍വേ പോലീസാണ് ഇവരെ വനിതാ പോലീസ് സ്‌റ്റേഷനിലേക്കെത്തിച്ചത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. 

കേസിലെ മൂന്നാമത്തെ പ്രതിയെ കണ്ടെത്താനുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്. 

content highlights: pregnant woman gangraped in patna and left unconscious on railway track