യുപിയില്‍ ഗര്‍ഭിണിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, ഗർഭം അലസി; കേസെടുത്തത് കോടതി ഇടപെടലില്‍


പ്രതീകാത്മക ചിത്രം | AP

പിലീഭിത്: യുപിയില്‍ ഗര്‍ഭിണിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കൃഷിയിടത്തില്‍ ജോലിയെടുക്കുകയായിരുന്ന ഭര്‍ത്താവിന് ഭക്ഷണം നല്‍കി മടങ്ങുമ്പോഴായിരുന്നു രണ്ടുപേർ ചേർന്ന് യുവതിയെ ക്രൂരമായി ആക്രമിച്ചത്. കഴിഞ്ഞ ജൂലായിലാണ് സംഭവം നടന്നത്.

ഒരു കരിമ്പിന്‍ തോട്ടത്തിലേക്ക് ഗ്രാമത്തിലെ രണ്ടു പേര്‍ തന്നെ വലിച്ചിഴയ്ക്കുകയും കത്തിചൂണ്ടി ബലാത്സംഗത്തിന് ഇരയാക്കുകയും ആയിരുന്നെന്ന് യുവതി പറയുന്നു. ആക്രമണത്തെ തുടർന്ന് രണ്ടര മാസം ഗര്‍ഭിണിയായ യുവതിയുടെ ഗര്‍ഭം അലസുകയും ചെയ്തു.



നാലു മാസങ്ങള്‍ക്കു മുമ്പ് നടന്ന സംഭവത്തില്‍ യുവതി പോലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് യുവതി പരാതിയുമായി കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് പിന്നീട് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Content Highlights: up, pregnant woman, gang rape, sexual assault


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented