prciബെംഗളൂരു: പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PRCI) യ്ക്ക് മലയാളി സാരഥികള്‍. ബെംഗളൂരുവില്‍ ചേര്‍ന്ന ഗവേണിംഗ് കൗണ്‍സിലും നാഷണല്‍ എക്‌സിക്യൂട്ടീവും ചേര്‍ന്നാണ് പുതിയ ഭരവാഹികളെ തിരഞ്ഞെടുത്തത്. 

ഡോ. ടി. വിനയകുമാറാണ് (ഗൈഡ് പി.ആര്‍ & ബ്രാന്‍ഡിംഗ്) പുതിയ പ്രസിഡന്റ്.  സെക്രട്ടറി ജനറലായി യു.എസ് കുട്ടി (മക്‌നോണ്‍ ബെസല്‍)യേയും തിരഞ്ഞെടുത്തു. ഇതാദ്യമായാണ് ഒരു മലയാളി പി.ആര്‍.സി.ഐയുടെ ദേശീയ പ്രസിഡന്റാകുന്നത്. 

മറ്റ് ഭാരവാഹികള്‍

സീനിയര്‍ വൈസ് പ്രസിഡന്റുമാര്‍: പ്രൊഫ. ഡോ.കെ.ആര്‍ വേണുഗോപാല്‍ (ബാംഗ്ലൂര്‍), കെ. രവീന്ദ്രന്‍ (മുംബൈ)ബി.കെ സാഹു (കൊല്‍ക്കത്ത), സി.ജെ സിങ് (ചണ്ഡീഗഡ്), 

ഡോയിന്റ് സെക്രട്ടറി: ടി.വി.എസ് നാരായണന്‍ (ഹൈദരാബാദ്), ട്രഷറര്‍: ശ്രീനിവാസ് നായിഡു (ബാംഗ്ലൂര്‍)

സോണ്‍ ചെയര്‍മാന്‍മാര്‍: സൗത്ത്- ജയപ്രകാശ് റാവു (മൈസൂര്‍), വെസ്റ്റ്: സഞ്ജയ് രാമമൂര്‍ത്തി (മുംബൈ), നോര്‍ത്ത്: രേണുക സല്‍വാന്‍ (ഡല്‍ഹി), ഈസ്റ്റ്: ആര്‍.എന്‍ മഹാപത്ര (കൊല്‍ക്കത്ത), 

കേരളത്തിലടക്കം 37 ചാപ്റ്ററുകളുള്ള കമ്മ്യൂണിക്കേഷന്‍ രംഗത്തെ ഏറ്റവും വലിയ സംഘടനയായ പി.ആര്‍.സി.ഐ ഈ വര്‍ഷം ബെംഗളൂരുവിലാണ് ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പ്രതിനിധികളും വിദ്യാര്‍ഥികളും പങ്കെടുത്തു.