'കൊറോണ രാവണനില്‍' നിന്ന് മനുഷ്യരാശിയെ രക്ഷിക്കാന്‍ രാമനോട് പ്രാര്‍ഥിക്കുന്നു- കെജ്‌രിവാള്‍


ചടങ്ങിനിടെ കെജ്‌രിവാൾ | photo: ANI

ന്യൂഡല്‍ഹി: 'കൊറോണ രാവണനി'ല്‍ നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കാനായി രാമനോട് പ്രാര്‍ഥിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദസറ ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ നടന്ന 'ലവ കുശ രാംലീല' പരിപാടിയുടെ ഭാഗമായ രാവണ ദഹനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് കെജ്‌രിവാളിന്റെ പരാമര്‍ശം.

ദസറ ആഘോഷം തിന്‍മകള്‍ക്ക് മേല്‍ നന്‍മയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. കോവിഡ് സാഹചര്യം മൂലം നഗരത്തില്‍ വലിയ ഒത്തുചേരലുകള്‍ക്ക് നിയന്ത്രണമുണ്ട്. കൊറോണ രാവണനില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ രാമനോട് പ്രാര്‍ഥിക്കുന്നു. എല്ലാ കുടുംബങ്ങള്‍ക്കും സന്തോഷകരവും ആരോഗ്യകരവും സമ്പല്‍സമൃദ്ധവുമായ ജീവിതം ആശംസിക്കുന്നു, കെജ്‌രിവാള്‍ പറഞ്ഞു.

രാവണന്റെ മേല്‍ രാമന്‍ നേടിയ വിജയത്തെ അനുസ്മരിക്കുന്ന ആഘോഷമാണ് ദസറ. രാമന്റെ ജീവിതത്തെ ആസ്പദമാക്കി പത്ത് ദിവസം അവതരിപ്പിക്കുന്ന നാടക രൂപമാണ് 'രാം ലീല'. ദസറ ദിനത്തിലാണ് ഇത് അവസനിക്കുക. തിന്‍മയുടെ നാശത്തെ സൂചിപ്പിക്കാന്‍ രാവണന്‍റെയും സഹോദരന്‍ കുംഭകര്‍ണന്‍റെയും മകന്‍ മേഘനാഥന്റെയും കോലങ്ങള്‍ തീയമ്പെയ്ത് കത്തിക്കുന്നതോടെയാണ് രാംലീല അവസാനിക്കുന്നത്.

content highlights: Praying Lord Ram to free us from Corona Ravan, Delhi CM Arvind Kejriwal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022

Most Commented