അഗര്‍ത്തല: തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സംഘത്തെ ഹോട്ടലില്‍ തടഞ്ഞു. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലെ ഒരു ഹോട്ടലില്‍ കഴിയുകയായിരുന്ന സംഘത്തെയാണ് ത്രിപുര പോലീസ് തടഞ്ഞുവെച്ചിരിക്കുന്നത്. 

 തൃണമൂല്‍ കോണ്‍ഗ്രസിനായി ഒരു സര്‍വേ നടത്തുന്നതിനായാണ് പ്രശാന്തിന്റെ സംഘം ത്രിപുരയില്‍ എത്തിയത്. 22 പേരടങ്ങുന്നതാണ് സംഘം. 

ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ ഇന്ന് രാവിലെ മുതല്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. രാവിലെ സര്‍വേ നടത്തുന്നതിനായി പുറത്തേക്ക് ഇറങ്ങിയ ഇവരെ കോവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ചുവെന്ന് ആരോപിച്ചാണ് പോലീസ് തടഞ്ഞത്.

Content Highlights: Prashant Kishore`s team detained in Hotel by Tripura police