പ്രശാന്ത് ഭൂഷൺ | ഫോട്ടോ: ബിജു വർഗീസ്
ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ചെന്നാരോപിച്ച് ഹാസ്യകലാകാരൻ മുനവ്വര്‍ ഫാറൂഖിയെയും സുഹൃത്തുക്കളെയും തല്ലിച്ചതച്ച ബി.ജെ.പി. പ്രവർത്തകർക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നിരപരാധികളെ തല്ലിച്ചതയ്ക്കുകയാണ് തൊഴിലില്ലാത്ത ബി.ജെ.പി. ഗുണ്ടകളുടെ പണിയെന്ന് അദ്ദേഹം ട്വീറ്റിൽ വിമർശിച്ചു.
'ബി.ജെ.പിയുടെ തൊഴിലില്ലാത്ത ഗുണ്ടകളുടെ പണിയാണിത്. ജനങ്ങളെ ഭീഷണിപ്പെടുത്തുക, സ്ത്രീകൾക്കു നേരെ ബലാത്സംഗ ഭീഷണി മുഴക്കുക, നിരായുധരായ മനുഷ്യരെ തല്ലിച്ചതയ്ക്കുക തുടങ്ങിയ ജോലികളാണ് അവർ ചെയ്യുന്നത്. ഒപ്പം, ഭാരത് മാതാ കീ ജയ് എന്ന് ആക്രോശിക്കുകയും ചെയ്യുന്നു.' പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന മുനവ്വര്‍ ഫാറൂഖിയുടെ സുഹൃത്തിനെ പ്രവർത്തകർ മർദ്ദിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.
മധ്യപ്രദേശിലെ ഇന്ദോറിൽ നടന്ന നവവത്സര പരിപാടിയിൽ ഹിന്ദുദൈവങ്ങളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഹിന്ദ് രക്ഷക് സംഘസ്ഥാൻ എന്ന സംഘടനയുടെ പ്രവർത്തകർ മുനവ്വര്‍ ഫാറൂഖിയെയും സുഹൃത്തുക്കളെയും ആക്രമിച്ചിരുന്നു. തുടർന്ന് പോലീസ് മുനവ്വര്‍ ഫാറൂഖി, ചടങ്ങിന്റെ സംഘാടകൻ എഡ്വിൻ ആന്റണി, പ്രഖാർ വ്യാസ്, പ്രിയം വ്യാസ്, നളിൻ യാദവ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് മുനവ്വറിന്റെ സൂഹൃത്ത് സദഖത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കുന്നതിന് പോലീസിനൊപ്പം ഇരുചക്രവാഹനത്തിൽ എത്തിയപ്പോഴാണ് സദഖത്തിനെതിരെ പ്രവർത്തകർ ആക്രമണം നടത്തിയത്. ഇയാളെ ഒരാൾ അടിക്കുന്നതും തെറിവിളിക്കുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്.
BJP's unemployed goons at work. Seems the only work they do is to abuse people, give rape threats to women, beat up unarmed people; & yes, shout Bharat Mata ki Jai! https://t.co/FqJVTRJrVp
— Prashant Bhushan (@pbhushan1) January 3, 2021Content Highlights:prashant bhushan tweet on assault against munawar farooqis friend
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..