പ്രശാന്ത് ഭൂഷൺ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പിന്നിൽ അനിൽ അംബാനി| Photo: PTI, AP
ന്യൂഡല്‍ഹി: ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റാണ് വക്കീല്‍ ഫീസ് നല്‍കിയതെന്നും സ്വന്തമായി ആകെയുള്ളത് ഒരു ചെറിയ കാര്‍ മാത്രമാണെന്നുമുള്ള അനില്‍ അംബാനിയുടെ കോടതിയിലെ വെളിപ്പെടുത്തലിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സുപ്രീം കോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ്.
ട്വിറ്ററിലൂടെയായിരുന്നു പ്രശാന്ത് ഭൂഷന്റെ പരിഹാസം. തന്റെ വക്കീല്‍ ഫീസ് കൊടുക്കാന്‍ ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റുവെന്നും സ്വന്തമായി ആകെയുള്ളത് ഒരു ചെറിയ കാര്‍ ആണെന്നും അനില്‍ അംബാനി യു.കെ. കോടതിയില്‍ പറഞ്ഞു. ഈ ആള്‍ക്കാണ് 30,000 കോടിയുടെ റഫാല്‍ ഓഫ്സെറ്റ് കരാര്‍ മോദി നല്‍കിയത്- എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.
വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് മൂന്ന് ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയെ സമീപിച്ചത്. 700 ദശലക്ഷം ഡോളറില്‍ അധികമാണ് അനില്‍ ഇവര്‍ക്ക് നല്‍കേണ്ടത്. അനില്‍ അംബാനിയുടെ വ്യക്തിഗത ജാമ്യത്തിലായിരുന്നു ബാങ്കുകള്‍ പണം നല്‍കിയത്. പണം തിരികെ ലഭിക്കാത്തിനു പിന്നാലെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
content highlights:prashant bhushan on anil ambani's statement at uk court and take a jibe at pm modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..