
ഫോട്ടോ: എഎൻഐ
കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന് അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലാണ് അഭിജിത്ത് മുഖര്‍ജി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ജംഗിപൂരില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ മുന്‍ എം.പിയും നല്‍ഹാത്തിയില്‍നിന്നുള്ള എം.എല്‍.എയുമായ അഭിജിത് കഴിഞ്ഞ ഏതാനും ആഴ്ചകളായി ടി.എം.സി നേതൃത്വവുമായി ചര്‍ച്ച നടത്തിവരികയായിരുന്നു. തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ കഴിഞ്ഞ മാസം സന്ദര്‍ശിച്ചിരുന്നു. അതേസമയം, അഭ്യൂഹങ്ങളോട് വിരുദ്ധമായാണ് അഭിജിത്ത് പ്രതികരിച്ചത്. കോണ്‍ഗ്രസില്‍ തുടരുമെന്നും പാര്‍ട്ടി വിടുന്നുവെന്ന വാര്‍ത്തകല്‍ തെറ്റാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ കൊല്‍ക്കത്തയില്‍ വിവാദമായ വ്യാജ വാക്സിനേഷന് ക്യാമ്പുമായി ബന്ധപ്പെട്ട് അഭിജിത് മുഖര്‍ജി ട്വിറ്ററിലൂടെ മമത ബാനര്‍ജിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു അഭിജിത്ത് ബാനര്‍ജിയുടെ പ്രതികരണം.
ജംഗിപ്പുരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായി അഭിജിത്ത് ബാനര്‍ജി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Pranab Mukherjee's Son Abhijit Mukherjee Joins Trinamool Congress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..