ന്യൂഡല്‍ഹി:മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ആരോഗ്യ നില കൂടുതല്‍ വഷളായതായും ഡല്‍ഹി സൈനിക ആശുപത്രി അറിയിച്ചു. മറ്റൊരു പരിശോധനക്കായി ആശുപത്രിയിലെത്തിയ പ്രണബിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിനായി മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
'അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഒരു പുരോഗതിയും കാണിച്ചിട്ടില്ല. ആരോഗ്യനില വഷളായിരിക്കുകയാണ്. വെന്റിലേറ്ററിന്റെ പിന്തുണയോടെ അദ്ദേഹം തുടരുന്നു' സൈനിക ആശുപത്രി ഇന്ന് വൈകീട്ട് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.
തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച രാവിലെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവര്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും 84-കാരനായ അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.
Content Highlights: Pranab Mukherjee's Health Worsens-Stays On Ventilator Support-Hospital