ന്യൂഡല്‍ഹി: മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 21 അംഗ കൂടിയാലോചന സമിതിയുടെ അധ്യക്ഷന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ്.
ഭോപ്പാലില്‍ നിന്നുള്ള എംപിയാണ് പ്രജ്ഞാ സിങ് ഠാക്കൂര്‍. പ്രതിപക്ഷനേതാക്കളായ ശരത് പവറും ഫാറൂഖ് അബ്ദുള്ളയും ഈ സമിതിയിലുണ്ട്.
മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രജ്ഞാ സിങിന്റെ പ്രസ്താവന ഏറെ വിവാദമുണ്ടാക്കിയിരുന്നു.
Content Highlights: Pragya Thakur Nominated to Parliamentary Panel on Defence