പ്രതീകാത്മക ചിത്രം | ഫോട്ടോ മാതൃഭൂമി
ന്യൂഡല്‍ഹി: കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ ഉപയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി (അണ്‍ അലോക്കേറ്റഡ് പവര്‍) സ്വന്തം ഉപഭോക്താക്കളുടെ ആവശ്യകത നിറവേറ്റുന്നതിന് മാത്രം ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം.
വൈദ്യുതി വിതരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്, കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ (CGS) 15% വൈദ്യുതി 'അണ്‍ അലോക്കേറ്റഡ് പവര്‍ ' ആയി സൂക്ഷിക്കുന്നുണ്ട്. ഇത് ആവശ്യമുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കും. ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയെത്തിക്കാനുള്ള ഉത്തരവാദിത്തം വിതരണ കമ്പനികള്‍ക്കാണ്. വിതരണ കമ്പനികള്‍ സ്വന്തം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാതിരിക്കുകയും പവര്‍ എക്‌സ്‌ചേഞ്ച് വഴി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വില്‍ക്കുകയും ചെയ്യരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങള്‍ 'അണ്‍ അലോക്കേറ്റഡ് പവര്‍' ഉപയോഗിക്കണം. അധിക വൈദ്യുതി ഉണ്ടെങ്കില്‍, ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് പുനര്‍വിന്യസിക്കാന്‍ കഴിയുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാരിന് വിവരം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
ഏതെങ്കിലും സംസ്ഥാനം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാതെ ഉയര്‍ന്ന നിരക്കില്‍ പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ വൈദ്യുതി വില്‍ക്കുന്നുവെന്ന് കണ്ടെത്തിയാല്‍, അത്തരം സംസ്ഥാനങ്ങളുടെ 'അണ്‍ അലോക്കേറ്റഡ് പവര്‍' പിന്‍വലിക്കുകയും മറ്റ് ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുകയും ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Content Highlights: Power minister asks states to use unallocated power from central stations for consumers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..