കൈലാഷ് വിജയ്‌വർഗീയ | Photo : PTI
ഇന്ദോര്‍: വിഭജനത്തിനു ശേഷമുണ്ടായ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയ. മധ്യപ്രദേശിലെ ഇന്ദോറില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വിജയ്‌വര്‍ഗീയ വിവാദ പ്രസ്താവന നടത്തിയത്.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നുള്ള ചിലരുടെ ആവശ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിജയവർഗീയ. 1947-ലെ സ്വാതന്ത്ര്യലബ്ധിക്കും വിഭജനത്തിനും ശേഷം ഇന്ത്യ തികച്ചും ഒരു ഹിന്ദു രാഷ്ട്രമാണെന്ന് വിജയ്‌വര്‍ഗീയ പറഞ്ഞു. "ഈ വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യാവിഭജനമുണ്ടായത്. വിഭജനാനന്തരം പാകിസ്താന്‍ രൂപവത്കരിക്കപ്പെട്ടു, അവശേഷിക്കുന്ന രാജ്യം ഹിന്ദു രാഷ്ട്രമാണ്", വിജയ്‌വര്‍ഗീയ പറഞ്ഞു.
ഭോപ്പാലില്‍ വസിക്കുന്ന തന്റെ ഒരു മുസ്ലിം സുഹൃത്ത് ദിവസവും ഹനുമാന്‍ സ്‌തോത്രം ചൊല്ലാറുണ്ടെന്നും ശിവക്ഷേത്രം സന്ദര്‍ശിക്കാറുണ്ടെന്നും വിജയ്‌വര്‍ഗീയ അവകാശപ്പെട്ടു. ഹനുമാനേയും ശിവനേയും ആരാധിക്കാനുള്ള കാരണത്തെക്കുറിച്ച് സുഹൃത്തിനോട് ആരാഞ്ഞപ്പോള്‍, കുടുംബചരിത്രം വായിച്ചപ്പോൾ തന്റെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന് മനസ്സിലായെന്ന് അദ്ദേഹം പറഞ്ഞതായും വിജയവർഗീയ വ്യക്തമാക്കി. യുവാക്കളെ ലഹരിയില്‍ നിന്നകറ്റി നിര്‍ത്തുന്നതിന് ഹനുമാന്‍ ചാലിസ ക്ലബ് രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും വിജയ്‌വര്‍ഗീയ പറഞ്ഞു.
Content Highlights: Post-Partition India Is Hindu Rashtra Says BJP General Secretary Kailash Vijayvargiya
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..