ശ്രീനഗര്‍: ജമ്മു കശ്മീരിലെ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷന്‍ പുനഃസ്ഥാപിച്ചത്. 

പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ് ജമ്മു കശ്മീരില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. 72 ദിവസങ്ങള്‍ക്കു ശേഷമാണ് മൊബൈല്‍ കണക്ഷനുകള്‍ പുനഃസ്ഥാപിക്കപ്പെടുന്നത്. അതേസമയം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോഴും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

നാല്‍പ്പത് ലക്ഷത്തോളം പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷനുകളാണ് തിങ്കളാഴ്ച ഉച്ചയോടെ പ്രവര്‍ത്തനസജ്ജമായത്. ഏകദേശം മുപ്പത് ലക്ഷത്തോളം പ്രി പെയ്ഡ് മൊബൈല്‍ കണക്ഷന്‍സ് ഇനിയും പുനഃസ്ഥാപിക്കാനുണ്ടെന്ന് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. 

content highlights: post paid mobile connections restored in jammu kashmir