പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നില്‍ക്കും- സിദ്ദു


രാഹുൽ ഗാന്ധി, നവ്‌ജ്യോത് സിദ്ദു(ഫയൽചിത്രം| Photo: UNI

ചണ്ഡീഗഢ്: പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നില്‍ക്കുമെന്ന് പഞ്ചാബ് പി.സി.സി. അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഗാന്ധിജിയുടെയും ശാസ്ത്രിജിയുടെയും തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കും. പദവി ഉണ്ടെങ്കിലും പദവി ഇല്ലെങ്കിലും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം നില്‍ക്കും. എല്ലാ പ്രതികൂലശക്തികളും എന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചോട്ടെ, ക്രിയാത്മക ഊർജം കൊണ്ട് പഞ്ചാബിനെ വിജയിപ്പിക്കാന്‍ ശ്രമിക്കും. പഞ്ചാബിയത്(ലോക സാഹോദര്യം) വിജയിക്കും. ഓരോ പഞ്ചാബിയും വിജയിക്കും- സിദ്ദു ട്വീറ്റ് ചെയ്തു.

പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള കൊമ്പുകോര്‍ക്കലില്‍ സിദ്ദുവിന് ഒപ്പമായിരുന്നു രാഹുലും പ്രിയങ്കയും. കലഹം മൂത്തതോടെ പാര്‍ട്ടി ഉന്നത നേതൃത്വം അമരീന്ദറിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. രാജിവെച്ചതിന് പിന്നാലെ അമരീന്ദര്‍ കോണ്‍ഗ്രസ് വിടുകയും ചെയ്തു. അതിനിടെ പി.സി.സി. അധ്യക്ഷസ്ഥാനം രാജിവെക്കുകയാണെന്ന് സിദ്ദു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ രാജിതീരുമാനത്തില്‍നിന്ന് സിദ്ദു പിന്മാറി.

content highlights: post or no post will stand with rahul and priyanka- navjot singh sidhu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented