ന്യൂഡല്‍ഹി: റേഡിയോ ആക്ടീവ് പ്രസരണശേഷിയുള്ളതെന്ന് കരുതപ്പെടുന്ന ചരക്കുകള്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് തടഞ്ഞുവെച്ചു. കസ്റ്റംസും ഡി.ആര്‍.ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിദേശകപ്പലില്‍ വന്ന എട്ട്‌ കണ്ടൈനറുകളിലായുള്ള രാസവസ്തുക്കള്‍ പിടികൂടിയതെന്ന് അദാനി പോര്‍ട്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

അപകകരമല്ലാത്ത ചരക്കുകളുടെ പട്ടികയിലാണ് ഇവ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും കണ്ടെയിനറുകളില്‍ ക്ലാസ് 7 (റേഡിയോ ആക്ടീവ് ശേഷിയുള്ളവ) എന്ന് രേഖപ്പെടുത്തിയിരുന്നു. പാക്‌സ്താനിലെ കറാച്ചിയില്‍ നിന്ന് ചൈനയിലെ ഷാങ്ഹായിലേക്ക് വന്ന കപ്പലിലാണ് ചരക്കുകള്‍ ഉണ്ടായിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് കണ്ടൈനറുകള്‍ പിടികൂടിയത്. നിലവില്‍ ഈ ചരക്കുകകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി തുറമുഖത്ത് തടഞ്ഞുവച്ചിരിക്കുകയാണ്.

Content Highlights: Possible radioactive cargo shipping from Pakistan to China seized at Mundra port