ചൈനീസ് റോക്കറ്റ് തിരിച്ച് വന്നതോ, ഉൽക്കാവർഷമോ; മഹാരാഷ്ട്രയിൽ വിസ്മയമായി ആകാശക്കാഴ്ച


അമ്പരപ്പിച്ച രാത്രിദൃശ്യം, ഒരു വർഷം മുമ്പ് വിക്ഷേപിച്ച ഒരു ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം തിരികെ ഭൗമാന്തരീക്ഷത്തിലെത്തി എരിഞ്ഞു തീർന്നതാകാമെന്ന് ചില വിദഗ്ധർ പറയുന്നു

മഹാരാഷ്ട്ര – മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ ആകാശത്തു കണ്ട വിസ്മയം | Photo: ANI

നാഗ്പുര്‍: വാനനിരീക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ചില ഭാഗങ്ങളില്‍ രാത്രി ആകാശത്ത് ജ്വലിക്കുന്ന പ്രകാശം ദൃശ്യമായി. മഹാരാഷ്ട്രയിലെ നാഗ്പുരിലും മധ്യപ്രദേശിലെ ഝബുവ, ബര്‍വാണി ജില്ലകളിലുമായിരുന്നു ആകാശ കാഴ്ച ദൃശ്യമായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും രാത്രി ഉല്‍ക്കാവര്‍ഷമുണ്ടായെന്ന തരത്തിലാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍, 2021 ഫെബ്രുവരിയില്‍ വിക്ഷേപിച്ച ചൈനീസ് റോക്കറ്റിന്റെ പുനഃപ്രവേശനമാണിതെന്നാണ് ജ്യോതിശാസ്ത്രജ്ഞനായ ജോനാഥന്‍ മക്ഡവല്‍ അഭിപ്രായപ്പെടുന്നത്.

മഹാരാഷ്ട്രയില്‍ നിരവധി ആളുകള്‍ ഈ സംഭവം നിരീക്ഷിച്ചിട്ടുണ്ടെന്നും ഇതൊരു ഉപഗ്രഹവുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നുവെന്നും നാഗ്പൂരിലെ വാനനിരീക്ഷകരുടെ സംഘത്തിന്റെ പ്രസിഡന്റ് സുരേഷ് ചോപഡെ പറഞ്ഞു. ഏതെങ്കിലും രാജ്യത്തിന്റെ ഒരു ഉപഗ്രഹം ആകസ്മികമായി വീണതാകാം. അല്ലെങ്കില്‍ മനപ്പൂര്‍വം സംഭവിച്ചതാകാമെന്നും ചോപഡെ പറഞ്ഞു.

താന്‍ കഴിഞ്ഞ 25 വര്‍ഷമായി ആകാശസംബന്ധമായ കാര്യങ്ങള്‍ നിരീക്ഷിക്കുയാണെന്നും എന്നാല്‍ ഇതൊരു ഉല്‍ക്കാവര്‍ഷം പോലെ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു ലോഹവസ്തു അതിനോടൊപ്പമുണ്ടായി എന്നാണ് നിറങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രങ്ങളും വിഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പലരും പങ്കുവച്ചു. ഉല്‍ക്കാവര്‍ഷം ഉണ്ടായി എന്ന തരത്തിലാണ് പലരും ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. ഐഎസ്ആർഒ, നാസ തുടങ്ങിയ സ്ഥാപനങ്ങളെ പരാമർശിച്ചുകൊണ്ടുള്ളതാണ് പലരും പോസ്റ്റു ചെയ്ത വീഡിയോകൾ.

Content Highlights: Possible meteor shower or rocket re-entry seen over skies of Maharashtra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented