മുംബൈ: സ്‌കൂളിലെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ് മൂന്നുകുട്ടികള്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്ര ഉല്ലാസ്‌നഗറിലെ ജുലേലാല്‍ സ്‌കൂളിലായിരുന്നു സംഭവം. 

സ്‌കൂളിലെ ക്ലാസ്മുറിയില്‍ അധ്യാപിക ക്ലാസെടുക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ബെഞ്ചിലിരിക്കുകയായിരുന്ന മൂന്ന് കുട്ടികളുടെ തലയിലാണ് കോണ്‍ക്രീറ്റ് പാളികള്‍ വീണത്. ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Content Highlights: portion of roof falls on students at a school in maharashtra, three injured