ജയ്പുര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുവിഭജനം പൂര്‍ത്തിയായി. ധനകാര്യം, ആഭ്യന്തരം, എക്സൈസ്, എന്നിവയുള്‍പ്പെടെ ഒമ്പതുവകുപ്പുകളുടെ ചുമതലയാണ് മുഖ്യമന്ത്രി അശോക് ഗഹ്ലോത്തിനുള്ളത്. പൊതുമരാമത്ത്. ഗ്രാമീണ വികസനം, സ്റ്റാറ്റിസ്റ്റിക്സ്, ശാസ്ത്രസാങ്കേതികം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകള്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് ലഭിച്ചു.

ഡിസംബര്‍ പതിനേഴിനാണ് അശോക് ഗെഹ്ലോത് മുഖ്യമന്ത്രിയായും സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. ഇവരെ കൂടാതെ 23 അംഗങ്ങള്‍ കൂടി മന്ത്രിസഭയിലെത്തുന്നുണ്ട്. ഇവരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. 23 പേരില്‍ പത്തുപേര്‍ക്ക് ക്യാബിനറ്റ് പദവി നല്‍കിയിട്ടുണ്ട്. 

വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട് സച്ചിന്‍ പൈലറ്റും അശോക് ഗഹ്ലോത്തും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ, ഗഹ്ലോത്തും സച്ചിനും ബുധനാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

Content Higlights: portfolio's allocated to ministers in rajastan gehlot keeps nine department including finance