Photo:PTI
ന്യൂഡല്‍ഹി: 52 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ഡല്‍ഹി പ്രസിഡന്റ് പര്‍വേസ് അഹമ്മദ്, സെക്രട്ടറി മൊഹമ്മദ് ഇല്യാസ് എന്നിവരാണ് അറസ്റ്റിലായത്.
ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കല്‍, കലാപത്തിന് സാമ്പത്തിക സഹായം നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. ഡല്‍ഹി കലാപം അന്വേഷിക്കുന്ന ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇതില്‍ മൊഹമ്മദ് ഇല്യാസ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി കരാവല്‍ നഗറില്‍നിന്ന് മത്സരിച്ചിരുന്നു. അറസ്റ്റിലായ പ്രതികളെ പട്യാല ഹൗസ് കോടതിയില്‍ ഉടന്‍ ഹാജരാക്കും.
Content Highlights: Popular Front of India’s Delhi Chief, Secretary Arrested for ‘Instigating, Funding Riots’
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..