PFI നിരോധനം ഇനി 6 മാസം ട്രിബ്യൂണലിന് മുമ്പാകെ; തള്ളാം ശരിവെക്കാം


ഷൈന്‍ മോഹന്‍

Photo: PTI

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ അഞ്ച് വര്‍ഷത്തേയ്ക്ക് നിരോധിച്ച കേന്ദ്ര തീരുമാനം ശരിവെക്കുകയോ തള്ളുകയോ ചെയ്യാന്‍ ട്രിബ്യൂണലിന് ആറ് മാസം സമയമെടുക്കാം. അതിനാല്‍, ഉടനടി പ്രാബല്യത്തില്‍ വന്നുകഴിഞ്ഞ നിരോധനത്തിന് ഫലത്തില്‍ ചുരുങ്ങിയത് ആറ് മാസം സാധുതയുണ്ടാകും. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ ട്രിബ്യൂണലിന്റെ വിധിയെ റിട്ട് ഹര്‍ജിയിലൂടെ ഹൈക്കോടതിയിലും അതിന് ശേഷം സുപ്രീംകോടതിയിലും ചോദ്യംചെയ്യാമെന്നത് നിയമപോരാട്ടം നീണ്ടുപോകാനുമിടയാക്കും.

യു.എ.പി.എ. നിയമത്തിലെ മൂന്നാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ് പ്രകാരമാണ് അഞ്ച് വര്‍ഷത്തേയ്ക്ക് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. ഇതേ വകുപ്പിന്റെ മൂന്നാം ഉപവകുപ്പ് പ്രകാരം നിരോധനം ഉടനടി നടപ്പാക്കുകയും ചെയ്തു. ഇതുസംബന്ധിച്ച വിജ്ഞാപനം 30 ദിവസത്തിനകം സര്‍ക്കാര്‍ ട്രിബ്യൂണലിന് അയച്ചുകൊടുക്കും. എന്‍.ഐ.എ., എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സംസ്ഥാന പോലീസ് സേനകള്‍ എന്നിവയുടെ കേസിന്റെ വിവരങ്ങള്‍ സഹിതമാകും ട്രിബ്യൂണലിന് അയക്കുക.സര്‍ക്കാരിന്റെ റഫറന്‍സ് ലഭിച്ചുകഴിഞ്ഞാല്‍, നിരോധിക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിന് ട്രബ്യൂണല്‍ നോട്ടീസ് നല്‍കും. നിരോധിക്കാനുള്ള കാരണം, രേഖകള്‍ തുടങ്ങിയവ പോപ്പുലര്‍ ഫ്രണ്ടിന്റെ അഭിഭാഷകര്‍ക്ക് ട്രിബ്യൂണല്‍ മുന്‍പാകെ ആവശ്യപ്പെടാം. സംഘടനയുടേയും സര്‍ക്കാരിന്റേയും ഭാഗം കേട്ടശേഷം നിരോധന വിഷയത്തില്‍ ട്രിബ്യൂണല്‍ തീരുമാനമെടുക്കും. ഈ നടപടിക്രമങ്ങളെല്ലാം ആറ് മാസത്തിനകം പൂര്‍ത്തിയാക്കണം.

പോപ്പുലര്‍ ഫ്രണ്ടിനെ അഞ്ച് വര്‍ഷത്തേയ്ക്ക് നിരോധിക്കാനുള്ള കാരണങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. എന്നാല്‍, യു.എ.പി.എ. മൂന്നാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പ് നല്‍കുന്ന അധികാരമുപയോഗിച്ച് നിരോധനം ഉടനടി പ്രാബല്യത്തില്‍ വരുത്താന്‍ എന്താണ് കാരണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നില്ലെന്ന് ചില അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ട്രിബ്യൂണലിന് മുന്‍പാകെ ഉന്നയിക്കപ്പെട്ടേക്കും.

ട്രിബ്യൂണലിന്റെ തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ റിട്ട് ഹര്‍ജിയിലൂടെ ഹൈക്കോടതിയില്‍ ചോദ്യംചെയ്യാം. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജിയും നല്‍കാം. അതുകൊണ്ടുതന്നെ നിരോധനത്തിലെ നിയമപോരാട്ടം നീളാനാണ് സാധ്യത.

Content Highlights: Popular Front Ban: decision of the tribunal will be within six months


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented