ചെന്നൈ: പൊങ്കലിന് തമിഴ്‌നാട്ടിലെ 2.6 കോടി റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യഭക്ഷ്യക്കിറ്റ് നല്‍കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിനെതിരെ കമല്‍ഹാസന്‍ രംഗത്ത്. 

ഭരണകക്ഷി നടത്തുന്ന പ്രചാരണം ആഭാസമാണെന്ന് പറഞ്ഞ കമല്‍ ഹൈക്കോടതി വിലക്കിയിട്ട് പോലും റേഷന്‍ കിറ്റിന്റെ പേരില്‍ പ്രചാരണം നടച്ചുന്നത് നെറികെട്ട രാഷ്ട്രീയമാണെന്നും കുറ്റപ്പെടുത്തി. പൊങ്കല്‍ പലഹാരം വാങ്ങാന്‍ സ്ത്രീധനം കിട്ടിയ വിഹിതം കൊണ്ടല്ല റേഷന്‍ കടയില്‍ സാധനം വിതരണം ചെയ്യുന്നതെന്ന് കമല്‍ഹാസന്‍ പരിഹസിക്കുകയും ചെയ്തു. 

തമിഴ്‌നാട്ടിലെ 2.6 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2500 രൂപയും സൗജന്യഭക്ഷ്യക്കിറ്റും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു.

Content Highlights:Pongal ration controversy: Kamal Haasan criticises Tamil Nadu Govt