ഉപതിരഞ്ഞെടുപ്പ്; യുപിയിലും ഒഡിഷയിലും ഹരിയാണയിലും ബിജെപി, തെലങ്കാനയില്‍ കടുത്ത മത്സരം


പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് ബിജെപി. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഹരിയാണയിലെ അദംപുര്‍, ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്‌നാഥ്, ഒഡീഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന അവസാനഘട്ട ഫലസൂചനകള്‍ അനുസരിച്ച് ബിഹാറിലെ മൊകാമയില്‍ ആര്‍ജെഡി വിജയിച്ചപ്പോള്‍ ഗോപാല്‍ഗഞ്ചില്‍ ബിജെപി വിജയിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന മകാമ സീറ്റ് ആര്‍ജെഡിയുടേയും ഗോപാല്‍ ഗഞ്ച് ബിജെപിയുടേയും സിറ്റിങ് സീറ്റാണ്. മൊകാമയില്‍ ആര്‍ജെഡിയുടെ നീലം ദേവി 16741 വോട്ടുകള്‍ക്കും ഗോപാല്‍ ഗഞ്ചില്‍ ബിജെപിയുടെ കുസുംദേവി 1794 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്.



മഹാരാഷ്ട്ര അന്ധേരി ഈസ്റ്റില്‍ ശിവസേനാ നേതാവ് രമേഷ് ലട്കെയുടെ നിര്യാണത്തെത്തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ റുതുജ ലട്‌കെയാണ് മുന്നിലുള്ളത്. ഉദ്ധവ് വിഭാഗം ശിവസേന സ്ഥാനാര്‍ഥിയായിട്ടാണ് അവര്‍ മത്സരിച്ചത്. മരിച്ച എംഎല്‍എയുടെ ഭാര്യ മത്സരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയടക്കം പ്രധാന പാര്‍ട്ടികളൊന്നും മത്സരിച്ചില്ല. നാല് സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് റുതുജയ്ക്ക് എതിരാളികളായുള്ളത്.

ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്‌നാഥില്‍ ബിജെപി സ്ഥാനാര്‍ഥി ബഹുദൂരം മുന്നിലാണ്. രണ്ടാമത് സമാജ് വാദി പാര്‍ട്ടിയാണ്. ഗൊല ഗൊരഖ്‌നാഥിലെ ബിജെപി എംഎല്‍എ അരവിന്ദ് ഗിരിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ മകന്‍ അമന്‍ ഗിരിയെ ആണ് ബിജെപി സ്ഥാനാര്‍ഥി. സമാജ് വാദി പാര്‍ട്ടിയുടെ വിനയ് തിവാരിയാണ് പ്രധാന എതിരാളി.

തെലങ്കാനയിലെ മനുഗോഡയില്‍ ബിജെപിയും ടി.ആര്‍.എസും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. അവസാന ഫല സൂചനകള്‍ അനുസരിച്ച് ടി.ആര്‍.എസ്.നേരിയ വോട്ടുകള്‍ക്ക് മുന്നിലാണ്. ഇവിടെ കോണ്‍ഗ്രസ് എംഎല്‍എ കെ. രാജഗോപാല്‍ റെഡ്ഡി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജഗോപാല്‍ റെഡ്ഡിയാണ് ബിജെപി സ്ഥാനാര്‍ഥി. കെ.പ്രഭാകര്‍ റെഡ്ഡിയാണ് ടിആര്‍എസ് സ്ഥാനാര്‍ഥി. പലവായ് ശ്രാവന്തി റെഡ്ഡിയാണ് കോണ്‍ഗ്രസിനായി മത്സരിച്ചത്.

ഒഡീഷയിലെ ധാംനഗറില്‍ ബിജെപിയാണ് മുന്നിലുള്ളത്. രണ്ടാമത് ബിജെഡിയാണ്. ബിജെപി നേതാവ് ബിഷ്ണു ചരണ്‍ സേതിയുടെ മരണത്തെ തുടര്‍ന്നാണ് ധാംനഗറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ മകന്‍ സൂര്യവംശി സൂരജ് സ്ഥിതപ്രജ്ഞയാണ് ബിജെപി സ്ഥാനാര്‍ഥി. അബന്തി ദാസ് ബിജെഡിയ്ക്കും ഹരേകൃഷ്ണ സേതി കോണ്‍ഗ്രസിനും വേണ്ടി മത്സരിച്ചു.

ഹരിയാണയിലെ അദംപുര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. 15740 വോട്ടുകള്‍ക്ക് ഭവ്യ ഭിഷ്‌ണോയ് ആണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന കുല്‍ദീപ് ബിഷ്ണോയി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Content Highlights: Poll Results In 6 States-by election-Telangana, Bihar-up-odisha,maharashtra-haryana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented