ഇന്ധന നികുതി ഇളവ് പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും; മോദിയുടെ നാടകമെന്ന് പ്രതിപക്ഷം


നരേന്ദ്രമോദി | Photo: PTI

ന്യൂഡല്‍ഹി: ഇന്ധനനികുതി കുറച്ചുകൊണ്ടുള്ള കേന്ദ്രതീരുമാനത്തിന് പിന്നാലെ വിലകുറയ്ക്കല്‍ പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും. അസ്സം, ത്രിപുര, കര്‍ണാടക, മണിപുര്‍, ഗോവ, ത്രിപുര, ഗുജറാത്ത്, സിക്കിം, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

ഉത്തര്‍പ്രദേശ്, ഹരിയാന എന്നാ സംസ്ഥാനങ്ങള്‍ 12 രൂപ വീതവും ഉത്തരാഖണ്ഡ് രണ്ട് രൂപയും ബാക്കി സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവുമാണ് നികുതിയില്‍ കുറച്ചത്. അതേസമയം ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് ഇതുവരെ വിലകുറവ് പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ഇന്ധനവിലയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്.

പ്രതിപക്ഷം ഭരിക്കുന്ന ഡല്‍ഹി, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തമിഴ്‌നാട്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതുവരെ ഇന്ധനനികുതി കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വില കുറയ്‌ക്കേണ്ടതില്ലെന്നാണ് ഇടതുസര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിന്റേയും നിലപാട്. അതേസമയം ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ ആന്തരികഫലമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇന്ധനികുതി കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ഇന്ധനനികുതി കുറച്ചതായി ബുധനാഴ്ച രാത്രിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. കേന്ദ്രപ്രഖ്യാപനത്തിനെതിരേ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വിലകുറയ്ക്കാനുള്ള തീരുമാനം ഉപതിരഞ്ഞെടുപ്പിന്റെ ഉപ ഉത്പന്നം എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം അഭിപ്രായപ്പെട്ടത്. പെട്രോളിന്റേയും ഡീസലിന്റേയും വില കത്തിക്കയറാനുള്ള തീരുമാനം അതിന്റെ കൂടിയ നികുതിയാണ്. നികുതി കൂടാനുള്ള കാരണം കേന്ദ്രസര്‍ക്കാരിന്റെ അത്യാഗ്രഹമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ധനവില കുറയ്ക്കാനുള്ള കേന്ദ്രതീരുമാനം ഭയത്തില്‍ നിന്നുണ്ടായതാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ധന നികുതി കുറച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ പ്രിയങ്ക ആഞ്ഞടിച്ചത്. "ഈ തീരുമാനം ഭയത്തില്‍ നിന്നുണ്ടായതാണ്, ഹൃദയത്തില്‍ നിന്നുണ്ടായതല്ല. കേന്ദ്രസര്‍ക്കാരിന്റെ ഈ കൊള്ളയ്ക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഉത്തരം നല്‍കേണ്ടി വരും" പ്രിയങ്ക ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും കേന്ദ്രത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. "2021ല്‍ പെട്രോളിന്റേയും ഡീസലിന്റേയും വില 28, 26 രൂപയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ 14 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനും രണ്ട് സീറ്റുകളിലേക്കുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിനും ശേഷം പെട്രോള്‍-ഡീസല്‍ വില 5-10 രൂപ കുറച്ചിരിക്കുന്നു. അതിനെ മോദിയുടെ ദീപാവലി സമ്മാനം എന്ന് വിളിക്കുന്നു. ഹേയ് റാം.." എന്നായിരുന്നു സുര്‍ജേവാലയുടെ ട്വീറ്റ്.

ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും കേന്ദ്രപ്രഖ്യാപനത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. വിലകുറച്ചുകൊണ്ടുള്ള നാടകമാണ് മോദി സര്‍ക്കാര്‍ കാണിക്കുന്നത്. ലിറ്ററിന് 50 രൂപയെങ്കിലും കുറച്ചിരുന്നെങ്കില്‍ അത് ജനങ്ങള്‍ക്ക് ആശ്വാസമായേനെ. നികുതി കുറച്ചുകൊണ്ടുള്ള തീരുമാനം താല്‍ക്കാലികം മാത്രമാണെന്നും ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കുറച്ച വില കൂട്ടുമെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlights: Politics of Petrol, Fuel Price Reduction BJP Govts Cut VAT on Fuel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented