കര്‍ണാടകയില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍; ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്


മുന്‍ ജനതാ ദള്‍ നേതാവും അടുത്തിടെ ബിജെപിയോട് അനുഭാവം പുലര്‍ത്തുകയും ചെയ്ത മല്ലികാര്‍ജുന്‍ മുത്യാല്‍ എന്ന 64-കാരനാണ് കൊല്ലപ്പെട്ടത്.

പ്രതീകാത്മക ചിത്രം

ബെംഗളൂരു: കര്‍ണാടകയെ ഞെട്ടിച്ച് രാഷ്ട്രീയ പ്രവര്‍ത്തകന്റെ ക്രൂരമായ കൊലപാതകം. മുന്‍ ജനതാ ദള്‍ നേതാവും അടുത്തിടെ ബിജെപിയോട് അനുഭാവം പുലര്‍ത്തുകയും ചെയ്ത മല്ലികാര്‍ജുന്‍ മുത്യാല്‍ എന്ന 64-കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സ്വകാര്യ ഭാഗങ്ങള്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ച നിലയിലായിരുന്നു. കലബുറഗി ജില്ലയിലെ സെദാം ടൗണിന് സമീപത്ത് തിങ്കളാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്.

സെദാം ടൗണില്‍ മല്ലികാര്‍ജുന്‍ മുത്യാല്‍ ഇലക്ട്രോണിക്‌സ് കട നടത്തുകയാണ്. കൊലപാകതം നടന്ന ദിവസം ഇയാള്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പങ്കെടുത്ത ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷം കടയില്‍ തന്നെയാണ് കിടന്നുറങ്ങിയത്.



ചൊവ്വാഴ്ച രാവിലെ മല്ലികാര്‍ജുന്‍ മുത്യാലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കടയില്‍ നിന്ന് പണവും കവര്‍ന്നിട്ടുണ്ട്.

'കടയില്‍ നേരത്തെ മോഷണം ഉണ്ടായതിനെ തുടര്‍ന്ന് അച്ഛന്‍ കടയിലാണ് കിടന്നുറങ്ങാറുള്ളത്. ഇത് മോഷണ ശ്രമമമാണെന്ന് സംശയിക്കുന്നു. അച്ഛനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പണവും കവര്‍ന്നു. കടയിലുണ്ടായിരുന്ന ചില രേഖകളും നശിപ്പിച്ചിട്ടുണ്ട്' മുത്യാലിന്റെ മകന്‍ വെങ്കിടേഷ് പറഞ്ഞു.

വൊക്കലിഗ, ലിംഗായത്ത്, കുറുബ സമുദായങ്ങള്‍ക്കുശേഷം വടക്കന്‍ കര്‍ണാടകയിലെ നാലാമത്തെ ഏറ്റവും ശക്തരായ സേദം കോലി കബാലിഗ സമുദായത്തിന്റെ കലബുറഗി താലൂക്കിന്റെ ഓണററി പ്രസിഡന്റ് കൂടിയായിരുന്നു മുത്യാല്‍.

'ഇയാള്‍ക്ക് സ്വന്തമായി ഒരു ഇലക്ട്രോണികസ് ഷോപ്പുണ്ട്. തിങ്കളാഴ്ച രാത്രി ഇവിടെയാണ് അദ്ദേഹം കിടന്നുറങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജനനേന്ദ്രിയത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കല്ലുകൊണ്ടുള്ള ആക്രണമാണ് നടന്നതെന്ന് സംശയിക്കുന്നു' കേസ് അന്വേഷിക്കുന്ന മുതിര്‍ന്ന പോലീസ് ഓഫീസര്‍ ഇഷാ പന്ത് പറഞ്ഞു.

Content Highlights: Political worker murdered in Karnataka’s Kalaburagi, Killed, Injuries To Private Parts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented