വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം പാളി: താക്കറെ സർക്കാർ വീഴുന്നു


ഉദ്ധവ് താക്കറെ |Photo:ANI

മുംബൈ: വിമതരെ അനുയയിപ്പിക്കാനുള്ള നീക്കം പാളിയതോടെ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സര്‍ക്കാര്‍ പിരിച്ചുവിടാന്‍ നീക്കം. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രാജിവെക്കുമെന്ന സൂചനകള്‍ നേതാക്കള്‍ നല്‍കി. നിയമസഭ പിരിച്ചുവിടുന്നതിലേക്കാണ് മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളുടെ പോക്കെന്ന് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവുത്ത്‌ ട്വീറ്റ് ചെയ്തു.

ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ബയോയില്‍ നിന്ന് മന്ത്രി എന്നുള്ളത് എടുത്ത് കളയുകയും ചെയ്തു. ഒരു മണിക്ക് ഉദ്ധവ് താക്കറെ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷം നിര്‍ണായക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഷിന്ദേയ്‌ക്കൊപ്പമുള്ള എംഎല്‍എമാരുമായി ചര്‍ച്ച നടത്തുമെന്ന് സഞ്ജയ് റാവുത്ത്‌ നേരത്തെ പറഞ്ഞിരുന്നു.ഏക്‌നാഥ് ഷിന്ദേ സുഹൃത്തും പാര്‍ട്ടി മുന്‍ അംഗവുമാണ്. ദശാബ്ദങ്ങളോളം ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു. പാര്‍ട്ടിയേയോ പ്രവര്‍ത്തകരേയോ ഒഴിവാക്കുക എന്നത് ഞങ്ങള്‍ക്ക് എളുപ്പത്തില്‍ സാധ്യമായ ഒരു കാര്യമല്ല. ഇന്ന് രാവിലെ ഒരു മണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചിരുന്നു. എംഎല്‍എര്‍ സേനയില്‍ തുടരും. ഞങ്ങളുടെ പാര്‍ട്ടി ഒരു യോദ്ധാവാണ്, പോരാട്ടം തുടരും. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി-കോണ്‍ഗ്രസ് മന്ത്രിമാരുടെ പ്രവര്‍ത്തന ശൈലിയോടാണ് എംഎല്‍എമാര്‍ക്ക് എതിര്‍പ്പുള്ളത്. ഉദ്ധവിനോട് എതിര്‍പ്പില്ലെന്നും അദ്ദേഹത്തിന്റെ അവകാശപ്പെട്ടു. എന്നാല്‍ ഏക്‌നാഥ് ഷിന്ദേയ്‌ക്കൊപ്പമുള്ള വിമത എംഎല്‍എമാരെ തിരികെയെത്തിക്കാനുള്ള ശിവസേനയുടെ ശ്രമങ്ങള്‍ ഫലവത്തായില്ലെന്നാണ് സഞ്ജയ് റാവുത്തിന്റെ ട്വീറ്റില്‍ നിന്ന് ലഭിക്കുന്ന സൂചന.

ശിവസേനയുടെ അനുനയ നീക്കത്തിന് തടയിട്ട് കൊണ്ട് ഗുജറാത്തില്‍ തമ്പടിച്ചിരുന്ന വിമതര്‍ ചൊവ്വാഴ്ച രാത്രിയോടെ ഗുവാഹട്ടിയിലേക്ക് മാറിയിരുന്നു.

അതിനിടെ ശേഷിക്കുന്ന 12 എംഎല്‍എമാരെ ശിവസേന മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റി. ഏക്‌നാഥ് ഷിന്ദേയെ നീക്കിയതിന് പിന്നാലെ നിയമിച്ച പുതിയ നിയമസഭാ കൗണ്‍സില്‍ നേതാവ് അജയ് ചൗധരിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: political developments in Maharashtra towards dismissal of Vidhan Sabha tweets sanjay raut

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented