Reuters
ജയ്പുര്‍: രാജസ്ഥാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച സ്ഥലത്ത് വീട്ടില്‍ തന്നെ ഇരിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ പോലീസിനെ ആക്രമിച്ചു. പട്രോളിങ് ഡ്യൂട്ടിക്ക് പോയ അഞ്ചംഗ പോലീസ് സംഘത്തെയാണ് ആളുകള്‍ ആക്രമിച്ചത്. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്‌വാലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ' പരിക്കേറ്റ പോലീസുകാര്‍ രാവിലെ പട്രോളിങ്ങിന് ഇറങ്ങിയതായിരുന്നു. കര്‍ഫ്യൂ പ്രഖാപിച്ചിരുന്ന സ്ഥലത്ത് ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ട് അവരോട് വീട്ടില്‍ തന്നെ ഇരിക്കാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടു. അവര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു.' - എസ്പി വിപിന്‍ ശര്‍മ പറഞ്ഞു.
രാജേന്ദ്ര, രാജാറാം, രാജേഷ്, ഭഗചന്ദ്, ആശാറാം എന്നി കോണ്‍സ്റ്റബിള്‍മാര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ മൂന്നുപേര്‍ ചികിത്സയിലാണ്. ബാക്കിയുള്ള രണ്ടുപേരെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തില്‍ ഏഴ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Content Highlights: Policemen attacked in Rajasthan’s Tonk, 3 seriously injured
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..