പ്രതീകാത്മകചിത്രം | Photo : PTI
ശ്രീനഗര്‍: ശ്രീനഗറിലെ ഗനി മൊഹല്ലയില്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ പോലീസുകാരന് മരിച്ചു. സൗര സ്വദേശിയായ സൈഫുള്ള ഖ്വദ്രിയെന്ന പോലീസുകാരനാണ് മരിച്ചത്. ചൊവ്വാഴ്ച സ്വന്തം വീടിനു മുന്നില്‍ വെച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്.
ഖ്വദ്രിയുടെ ഏഴ് വയസ്സുകാരിയായ മകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കുട്ടിയുടെ വലതുകയ്യിലാണ് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി അപകടനില തരണംചെയ്തതായാണ് റിപ്പോര്‍ട്ട്.
ലെഷ്കര്‍-ഇ-തൊയ്ബ അംഗങ്ങളായ അഞ്ച് 'ഹൈബ്രിഡ്' ഭീകരരെ തിങ്കളാഴ്ച ജമ്മു കശ്മീര്‍ പോലീസ് പിടികൂടിയിരുന്നു. ഏപ്രിലില്‍ നടന്ന ബാരാമുള്ള ജില്ലാഅധികാരിയുടെ വധവുമായി അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരൊറ്റ ഭീകരാക്രമണത്തില്‍ മാത്രം പങ്കെടുക്കുകയും പിന്നീട് സാധാരണജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നവരാണ് 'ഹൈബ്രിഡ്' ഭീകരര്‍.
Content Highlights: Jammu Kashmir, Policeman, Shot Dead,Terrorists, Srinagar, LeT
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..