ശ്രീനഗര്‍: ശ്രീനഗറില്‍ ഭീകരവാദികളുടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യുവരിച്ചു. കോണ്‍സ്റ്റബിള്‍ തൗസിഫ് അഹമ്മദാണ് (29) കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ബട്മാലുവിലെ വീടിന് സമീപത്തുവെച്ച് തൗസിഫ് അഹമ്മദിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

തൗസിഫിന് നേരെ വെടിയുതിര്‍ത്ത ഭീകരവാദികള്‍ക്കായുള്ള തിരച്ചില്‍ പ്രദേശത്ത് പുരോഗമിക്കുകയാണ്.

Content Highlights: Policeman shot dead by terrorists in Srinagar