ശ്രീനഗര്‍ (ജമ്മു കശ്മീര്‍): ശ്രീനഗറില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പ്രത്യേക സേനയിലെ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ശ്രീനഗറിലെ ബത്മാലുവിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രണ്ട് ഭീകരര്‍ പിടിയിലായിട്ടുണ്ടെന്ന് കശ്മീര്‍ പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നും ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ ഭീകരരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ഭീകരര്‍ ബത്മാലുവിലേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതേത്തുടര്‍ന്ന് പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്.

Content Highlights: Policeman Killed as Encounter Breaks Out in Srinagar, Three Injured